ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

സെൻസെക്സ് 315 പോയിന്റ് ഉയർന്ന് 30344 ലും നിഫ്റ്റി 92 പോയിന്റ് ഉയർന്ന്  8915 ലുമാണ് വ്യാപാരം തുടങ്ങിയത്.    

Last Updated : May 19, 2020, 11:02 AM IST
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ:  കോറോണ ഭീതിയിൽ ചാഞ്ചാടുന്ന ഓഹരി വിപണിയിൽ  ഇന്ന് നേട്ടത്തോടെ  തുടക്കം.  ലോഹം, വാഹനം, ബാങ്ക് എന്നീ വിഭാഗങ്ങളിലാണ് ഇന്ന് നേട്ടമുണ്ടായിരിക്കുന്നത്. 

സെൻസെക്സ് 315 പോയിന്റ് ഉയർന്ന് 30344 ലും നിഫ്റ്റി 92 പോയിന്റ് ഉയർന്ന്  8915 ലുമാണ് വ്യാപാരം തുടങ്ങിയത്.  ബിഎസ്ഇയിലെ 136 ഓഹരികൾ നഷ്ടത്തിലും 534 ഓഹരികൾ നേട്ടത്തിലുമാണ്. 27 ഓളം ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു. 

Also read: കേരളത്തിലെ കോറോണ പ്രതിരോധം: BBC ൽ അതിഥിയായി നമ്മുടെ ശൈലജ ടീച്ചർ 

ഒഎൻജിസി, ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് എന്നാൽ വിപ്രോ, യുപിഎൽ, സിപ്ല, ടിസിഎസ്, വേദാന്ത തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. 

അപ്പോളോ ടയർ, ബജാജ്  ഫിനാൻസ്, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എന്നീ 18 കമ്പനികൾ ഇന്ന് മാർച്ച് പാദ പ്രവർത്തനഫലം 'പുറത്തുവിടും.  ഏഷ്യൻ വിപണികൾ ഉൾപ്പെടെ ആഗോള സൂചികകളെല്ലാം നേട്ടത്തിലാണ്.   

Trending News