നാലാം ദിവസവും നേട്ടത്തോടെ ഓഹരി വിപണി

സെൻസെക്സ് 793 പോയിന്റ് നേട്ടത്തിൽ 33504 ളും നിഫ്റ്റി 225 പോയിന്റ് ഉയർന്ന് 9778 ലുമാണ് വ്യാപാരം ആരംഭിച്ചത്.   

Last Updated : Apr 30, 2020, 10:15 AM IST
നാലാം ദിവസവും നേട്ടത്തോടെ ഓഹരി വിപണി

മുംബൈ: ഓഹരി വിപണിയിൽ ഇന്നും നേട്ടത്തോടെ  തുടക്കം.  സെൻസെക്സ് 793 പോയിന്റ് നേട്ടത്തിൽ 33504 ളും നിഫ്റ്റി 225 പോയിന്റ് ഉയർന്ന് 9778 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

ഓഹരി സൂചികകൾക്ക് തുണയായത് ആഗോള വിപണികളിലെ നേട്ടമാണ്.  റെംഡെസിവിറിന് കോറോണയെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന കണ്ടെത്തൽ വിപണിയിൽ ആത്മവിശ്വാസം പകർന്നു. 

Also read: വിവാദ നായകന്മാരുടെ 68,607 കോടിയുടെ കിട്ടാക്കടം എഴുതിതള്ളി ബാങ്കുകള്‍!!

മാരുതി സുസുകി, ടാറ്റാ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് , എംആന്റ്എം, വേദാന്ത, ഹിൻഡാൽകൊ, ടാറ്റാ സ്റ്റീൽ, ഇൻഫോസിസ്, ആക്സിസ് ബാങ്ക്, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. 

നിഫ്റ്റി ബാങ്ക്, എഫ്എംസിജി, ഐടി, ഓട്ടോ, ടെക്, ലോഹം  തുടങ്ങിയ സൂകികകളെല്ലാം നേട്ടത്തിലാണ്.  

More Stories

Trending News