ഓഹരി വിപണി കനത്ത നഷ്ടത്തില്‍, സെൻ‌സെക്സ് 3 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

കൊറോണ വൈറസ് ആശങ്ക ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാ൦ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി

Last Updated : Mar 18, 2020, 06:06 PM IST
ഓഹരി വിപണി കനത്ത നഷ്ടത്തില്‍, സെൻ‌സെക്സ് 3 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

മുംബൈ: കൊറോണ വൈറസ് ആശങ്ക ഓഹരി വിപണിയിലും പ്രതിഫലിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാ൦ ദിവസവും ഓഹരി വിപണി കൂപ്പുകുത്തി

BSE സെൻ‌സെക്സ് 1,709 പോയിന്‍റ് ഇടിഞ്ഞ് മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 28,869ലും നിഫ്റ്റി 498 പോയിന്‍റ് ഇടിഞ്ഞ് 8,469 ലും എത്തി. മൊത്തം നഷ്ടം 3,947 പോയിന്‍റ്.

സെൻസെക്സ് 2017 മാർച്ചിനുശേഷം ആദ്യമായി 29,000ത്തിൽ താഴെയെത്തി. അതേസമയം, നിഫ്റ്റി 2017 ജനുവരിക്ക് ശേഷം ആദ്യമായാണ് 8,500 പോയിന്‍റിന് താഴെ എത്തിയത്.

വിപണിയില്‍ നേരിടുന്ന കനത്ത വില്പന സമ്മര്‍ദമാണ് ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്. ആഗോള വ്യാപകമായി ബാധിച്ച COVID-19 നിഫ്റ്റിയെ 36 മാസത്തെ താഴ്ന്ന നിലവാരത്തിലെത്തിച്ചു

ഓഹരി വിപണികള്‍ പ്രതീക്ഷയോടെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും താമസിയാതെ കൂപ്പുകുത്തുകയായിരുന്നു. BSEയിലെ 1947 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 392 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 146 ഓഹരികള്‍ക്ക് മാറ്റമില്ല.  ബാങ്ക്, ഫാര്‍മ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.

നിഫ്റ്റി 50 സൂചികയിൽ സീ, യെസ് ബാങ്ക്, ഐടിസി, ടാറ്റ സ്റ്റീൽ, ടിസിഎസ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ഇൻഡസ്ഇൻഡ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, കൊട്ടക് ബാങ്ക്, ബജാജ് ഫിനാൻസ്, ബജാജ് ഫിൻ‌സെർവ് എന്നിവയാണ് നഷ്ടത്തിലേയ്ക്ക് നയിച്ച ഓഹരികൾ.

ഇന്ന് വൈകുന്നേരം 6 മണിക്ക് നിക്ഷേപകരുടെ പിൻവലിക്കൽ പരിധി എടുത്തുകളയുന്നതിനാൽ യെസ് ബാങ്ക് ഓഹരികൾ ഇന്ന് 4 ശതമാനം നേട്ടം കൈവരിച്ചു.

Trending News