close

News WrapGet Handpicked Stories from our editors directly to your mailbox

ഓഹരി വിപണി തുടക്കം നേട്ടത്തില്‍; പിന്നെ നഷ്ടത്തില്‍!

സെന്‍സെക്സ് 57 പോയിന്‍റ് താഴ്ന്ന്‍ 38765 ലും നിഫ്റ്റി 21 പോയിന്‍റ് താഴ്ന്ന്‍ 11561 ലുമാണ് വ്യാപാരം നടക്കുന്നത്.  

Updated: Jul 12, 2019, 11:40 AM IST
ഓഹരി വിപണി തുടക്കം നേട്ടത്തില്‍; പിന്നെ നഷ്ടത്തില്‍!

മുംബൈ: ഓഹരി വിപണി നേട്ടത്തില്‍ ആരംഭിച്ചെങ്കിലും പിന്നീട് നഷ്ടത്തിലായി. സെന്‍സെക്സ് 57 പോയിന്‍റ് താഴ്ന്ന്‍ 38765 ലും നിഫ്റ്റി 21 പോയിന്‍റ് താഴ്ന്ന്‍ 11561 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 732 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 719 ഓഹരികള്‍ നഷ്ടത്തിലുമാണ്‌.  വാഹനം, ബാങ്ക്, എഫ്എംസിജി എന്നിവയുടെ ഓഹരികള്‍ നഷ്ടത്തിലാണ്. എന്നാല്‍ ഐടി, ഫാര്‍മ ഓഹരികള്‍ നേട്ടത്തിലാണ്.

സണ്‍ ഫാര്‍മ, റിലയന്‍സ്, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ടിസിഎസ്‌, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിപ്രോ, ഐഒസി, ഡോ.റെഡ്ഡീസ് ലാബ്‌, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്‌.