ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സ് 100 പോയിന്‍റ് താഴ്ന്ന് 41,458 ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തില്‍ 12,230 ലുമാണ് വ്യാപാരം ആരംഭിച്ചത്.   

Last Updated : Dec 31, 2019, 11:05 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 100 പോയിന്‍റ് താഴ്ന്ന് 41,458 ലും നിഫ്റ്റി 0.21 ശതമാനം നഷ്ടത്തില്‍ 12,230 ലുമാണ് വ്യാപാരം ആരംഭിച്ചത്. 

0.5 ശതമാനം മുതല്‍ ഒരു ശതമാനംവരെ നഷ്ടത്തിലാണ് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, എംആന്റ്എം, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍.

ബിഎസ്ഇയിലെ 848 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 673 ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്. 73 ഓഹരികള്‍ക്ക് മാറ്റമില്ല.

ഭാരതി ഇന്‍ഫ്രടെല്‍, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, ഗെയില്‍, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, യെസ് ബാങ്ക്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Trending News