ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സ് 140 പോയിന്‍റ് നഷ്ടത്തില്‍ 38038 ലും നിഫ്റ്റി 36 പോയിന്‍റ് താഴ്ന്ന്‍ 11276 ലുമാണ് വ്യാപാരം നടക്കുന്നത്.  

Last Updated : Oct 10, 2019, 10:24 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 140 പോയിന്‍റ് നഷ്ടത്തില്‍ 38038 ലും നിഫ്റ്റി 36 പോയിന്‍റ് താഴ്ന്ന്‍ 11276 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 482 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 518 ഓഹരികള്‍ നഷ്ടത്തിലുമാണ്.  

ഐഒസി, ഇന്‍ഡസിന്റ് ബാങ്ക്, റിലയന്‍സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ഗ്രാസിം, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഐഷര്‍ മോട്ടോഴ്സ്, ഗെയില്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.  

കഴിഞ്ഞ ദിവസം നേട്ടത്തില്‍ തുടങ്ങി നേട്ടത്തില്‍ തന്നെ വിപണി അവസാനിച്ചിരുന്നു. 

Trending News