ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സ് 153 പോയിന്‍റ് താഴ്ന്ന്‍ 38144 ലും നിഫ്റ്റി 52 പോയിന്‍റ് താഴ്ന്ന്‍ 11307 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

Last Updated : Oct 3, 2019, 10:25 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 153 പോയിന്‍റ് താഴ്ന്ന്‍ 38144 ലും നിഫ്റ്റി 52 പോയിന്‍റ് താഴ്ന്ന്‍ 11307 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 523 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 718 ഓഹരികള്‍ നഷ്ടത്തിലുമാണ്‌. യുഎസ് ഓഹരി വിപണി നഷ്ടത്തിലായതാണ് ഏഷ്യന്‍ വിപണികള്‍ സമ്മര്‍ദ്ദത്തിലാകാന്‍ കാരണം. 

ചില വാഹന ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമാണ്. ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോകോര്‍പ്, എംആന്റ്എം എന്നീ ഓഹരികള്‍ നേട്ടത്തിലാണ്. 

ഇന്ന്‍ യെസ് ബാങ്ക് നേട്ടത്തിലാണ്. ടാറ്റ മോട്ടോഴ്സ്, ഐഒസി, ബിപിസിഎല്‍, എച്ച്സിഎല്‍ ടെക്, ഐടിസി, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. 

ഹിന്‍ഡാല്‍കോ, വേദാന്ത, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്‌.

Trending News