ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

സെന്‍സെക്സ് 221 പോയിന്‍റ് താഴ്ന്ന്‍ 41307 ലും നിഫ്റ്റി 58 പോയിന്‍റ് നഷ്ടത്തില്‍ 12166 ലുമാണ് വ്യാപാരം ആരംഭിച്ചത്.  

Last Updated : Jan 21, 2020, 10:26 AM IST
ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടം തുടരുന്നു. സെന്‍സെക്സ് 221 പോയിന്‍റ് താഴ്ന്ന്‍ 41307 ലും നിഫ്റ്റി 58 പോയിന്‍റ് നഷ്ടത്തില്‍ 12166 ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബിഎസ്ഇയിലെ 691 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 708 ഓഹരികള്‍ നഷ്ടത്തിലുമാണ്. 78 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോളകാരണങ്ങളും വില്‍പന സമ്മര്‍ദവുമാണ് വിപണിയെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ഒഎന്‍ജിസി, ഇന്റസിന്‍ഡ് ബാങ്ക്, എസ്ബിഐ, എന്‍ടിപിസി, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ടിസിഎസ്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, എല്‍ആന്‍ഡ്ടി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍.

ഇന്നലെയും ഓഹരി വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

Trending News