ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്‌സ് 32 പോയിന്‍റ് നഷ്ടത്തില്‍ 41273 ലും നിഫ്റ്റി 12 പോയിന്‍റ് താഴ്ന്ന് 12126 ലുമാണ് വ്യാപാരം നടക്കുന്നത്.  

Last Updated : Feb 7, 2020, 10:40 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 32 പോയിന്‍റ് നഷ്ടത്തില്‍ 41273 ലും നിഫ്റ്റി 12 പോയിന്‍റ് താഴ്ന്ന് 12126 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്ഇയിലെ 420 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 211 ഓഹരികള്‍ നഷ്ടത്തിലുമാണ്. 38 ഓഹരികള്‍ മാറ്റമില്ലാതെ തുടരുന്നു.  വിപണി മികച്ച ഉയരത്തിലായപ്പോഴുണ്ടായ ലാഭമെടുപ്പാണ് വിപണിയെ ബാധിച്ചത്.

ഹീറോ മോട്ടോര്‍കോര്‍പ്, സീ എന്റര്‍ടെയ്ന്‍മെന്റ്, എന്‍ടിപിസി, യെസ് ബാങ്ക്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഐഷര്‍ മോട്ടോഴ്‌സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ബിപിസിഎല്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്

Trending News