ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 908 ഓഹരികൾ നഷ്ടത്തിലുമാണ്.  86 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.  നഷ്ടത്തിൽ മുന്നിൽ നിൽക്കുന്നത് ബാങ്ക് ഓഹരികളാണ്.   

Last Updated : Jul 27, 2020, 11:26 AM IST
ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ:  വ്യാപാര ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് 35 പോയിന്റ് താഴ്ന്ന് 38,093 ലും നിഫ്റ്റി 17 പോയിന്റ് താഴ്ന്ന് 11,176 ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.  

ബിഎസ്ഇയിലെ 598 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 908 ഓഹരികൾ നഷ്ടത്തിലുമാണ്.  86 ഓഹരികൾ മാറ്റമില്ലാതെ തുടരുന്നു.  നഷ്ടത്തിൽ മുന്നിൽ നിൽക്കുന്നത് ബാങ്ക് ഓഹരികളാണ്.  

Also read: Sushant Suicide Case: മഹേഷ് ഭട്ടിനെ ഇന്ന് ചോദ്യം ചെയ്യും, കരൺ ജോഹറിനേയും വിളിപ്പിച്ചേക്കാം..!

ഐസിഐസിഐ ബാങ്ക്, ഇന്ദസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, അദാനി പോർട്ട്സ്, ഭാരതി എയർടെൽ, സൺ ഫാർമ, എസ്ബിഐ, ആക്സിസ് 'ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.  

റിലയന്‍സ്, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, ടാറ്റ സ്റ്റീല്‍, നെസ് ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.  ബിഎസ്ഇ മിഡ്ക്യാപ്, സ്മാൾ ക്യാപ് സൂചികകളും നഷ്ടത്തിലാണ്.  

More Stories

Trending News