ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

സെന്‍സെക്സ് 73 പോയിന്‍റ് നഷ്ടത്തില്‍ 37254 ലും നിഫ്റ്റി 27 പോയിന്‍റ് താഴ്ന്ന്‍ 10990 ലുമെത്തി.  

Last Updated : Aug 21, 2019, 10:55 AM IST
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 73 പോയിന്‍റ് നഷ്ടത്തില്‍ 37254 ലും നിഫ്റ്റി 27 പോയിന്‍റ് താഴ്ന്ന്‍ 10990 ലുമെത്തി. 

ബിഎസ്ഇയിലെ 300 ഓഹരികള്‍ നേട്ടത്തിലും 500 ഓഹരികള്‍ നഷ്ടത്തിലുമാണ്‌ വ്യാപാരം ആരംഭിച്ചത്. ലോഹം, എഫ്എംസിജി, ഊര്‍ജ്ജം എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്. എന്നാല്‍ ഐടി ഓഹരികള്‍ നേട്ടത്തിലാണ്‌.

ബയോകോണ്‍, അലംബിക് ഫാര്‍മ, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഇന്‍ഫോസിസ്, ടിസിഎസ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബ്രിട്ടാനിയ, യെസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്‌, വേദാന്ത, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Trending News