ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം

ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 842 ഓഹരികള്‍ നഷ്ടത്തിലുമാണ്. 68 ഓഹരികള്‍ക്ക് മാറ്റമില്ല.

Last Updated : Jul 22, 2020, 11:27 AM IST
ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരിവിപണിയിൽ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 76 പോയിന്റ് താഴ്ന്നും നിഫ്റ്റി 13 പോയിന്റ് നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. തുടർച്ചയായ അഞ്ചു ദിവസം വിപണി നേട്ടത്തിലായിരുന്നു.  ഇന്നും നേട്ടത്തിൽ തുടങ്ങിയെങ്കിലും നഷ്ടത്തിലാകുകയായിരുന്നു. 

ബിഎസ്ഇയിലെ 727 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 842 ഓഹരികള്‍ നഷ്ടത്തിലുമാണ്. 68 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read: viral video: 299 കിലോമീറ്റർ വേഗതയിൽ മരണപ്പാച്ചിൽ..!

എസ്ബിഐ, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബിപിസിഎല്‍, യുപിഎല്‍, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി, വിപ്രോ, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, എന്‍ടിപിസി, അദാനി പോര്‍ട്സ്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, ഐടിസി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

More Stories

Trending News