ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

ബാങ്ക്, ഐടി, ഫാർമ, വാഹനം തുടങ്ങിയ സൂചികകൾ ഒരു ശതമാനവും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50 ശതമാനവും ഉയർന്നിട്ടുണ്ട്.   

Last Updated : Oct 1, 2020, 10:41 AM IST
  • സെൻസെക്സ് 401 പോയിന്റ് ഉയർന്ന് 38, 469 ലും നിഫ്റ്റി 109 പോയിന്റ് ഉയർന്ന് 11,356 ലും വ്യാപാരം ആരംഭിച്ചിട്ടുണ്ട്.
  • ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 374 ഓഹരികൾ നഷ്ടത്തിലുമാണ്. 67 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു.
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ (Mumbai): ഓഹരി വിപണി (Share Market)യിൽ നേട്ടത്തോടെ തുടക്കം.  സെൻസെക്സ് (Sensex) 401 പോയിന്റ് ഉയർന്ന് 38, 469 ലും നിഫ്റ്റി 109 പോയിന്റ് ഉയർന്ന് 11,356 ലും വ്യാപാരം ആരംഭിച്ചിട്ടുണ്ട്.  ബിഎസ്ഇയിലെ 1286 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 374 ഓഹരികൾ നഷ്ടത്തിലുമാണ്.  67 ഓഹരികൾക്ക് മാറ്റമില്ലാതെ തുടരുന്നു. 

ബാങ്ക്, ഐടി, ഫാർമ, വാഹനം തുടങ്ങിയ സൂചികകൾ ഒരു ശതമാനവും ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50 ശതമാനവും ഉയർന്നിട്ടുണ്ട്. 

ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഇൻഡസിന്റ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് എന്നാൽ ഒഎൻജിസി, നെസ് ലെ എന്നീ ഓഹരികൾ നഷ്ടത്തിലുമാണ്.  

Trending News