ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

സെൻസെക്സ് 484 പോയിന്റ് ഉയർന്ന് 37903 ലും നിഫ്റ്റി 137 പോയിന്റ് നേട്ടത്തിൽ 11159 ലുമെത്തി. ബിഎസ്ഇയിലെ 1200 കമ്പനികളുടെ  ഓഹരികൾ നേട്ടത്തിലും 437 ഓഹരികള് നഷ്ടത്തിലുമാണ്.   

Last Updated : Jul 21, 2020, 12:09 PM IST
ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം

മുംബൈ:  ഓഹരി വിപണിയിൽ ഇന്നും നേട്ടത്തോടെ തുടക്കം.  ആഗോള വിപണികളിലെ നേട്ടമാണ് വിപണിയിൽ പ്രതിഫലിച്ചത്.  മത്രമല്ല നിക്ഷേപകർ ഓഹരികൾ വാങ്ങാൻ താൽപര്യം കാണിച്ചതും വിപണിയ്ക്ക് മുതൽക്കൂട്ടായി.  

സെൻസെക്സ് 484 പോയിന്റ് ഉയർന്ന് 37903 ലും നിഫ്റ്റി 137 പോയിന്റ് നേട്ടത്തിൽ 11159 ലുമെത്തി. ബിഎസ്ഇയിലെ 1200 കമ്പനികളുടെ  ഓഹരികൾ നേട്ടത്തിലും 437 ഓഹരികൾ നഷ്ടത്തിലുമാണ്.  88 ഓഹരികൾ മാറ്റമില്ല.  

Also read: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു 

സീ എന്റർപ്രൈസസ്, ബജാജ് ഫിൻസർവ്, ഐടിസി, ഭാരതി ഇൻഫ്രടെൽ  തുടങ്ങിയ ഓഹരികള് നഷ്ടത്തിലാണ്. 

ഐഷർ മോട്ടോഴ്സ്, വിപ്രോ, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്സ്, അദാനി പോർട്സ്, മാരുതി സുസുകി,  കൊട്ടാക് മഹേന്ദ്ര, ഗ്രാസിം, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ്, ആക്സിസ് ബാങ്ക്, വേദാന്ത തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്

More Stories

Trending News