ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

ബിഎസ്‌ഇയിലെ 389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 232 ഓഹരികള്‍ നഷ്ടത്തിലുമാണ്‌.  

Updated: May 16, 2019, 11:44 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 57 പോയിന്റ്‌ ഉയര്‍ന്ന് 37192 ലും നിഫ്റ്റി 22 പോയിന്‍റ് ഉയര്‍ന്ന്‍ 11179 ലുമാണ് വ്യാപാരം നടക്കുന്നത്.

ബിഎസ്‌ഇയിലെ 389 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 232 ഓഹരികള്‍ നഷ്ടത്തിലുമാണ്‌. ലോഹം, ഐടി, വാഹനം, പൊതുമേഖലാ ബാങ്കുകള്‍ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍.

ടാറ്റാ മോട്ടോഴ്സ്‌, പവര്‍ഗ്രിഡ് കോര്‍പ്, വിപ്രോ, ഇന്‍ഫോസിസ്, ടൈറ്റാന്‍ കമ്പനി, എച്ച്സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, ടിസിഎസ്‌, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ബിപിസിഎല്‍, എല്‍റ്റി, കോള്‍ ഇന്ത്യ, ഐടിസ്, എച്ച്ഡിഎഫ്‌സി, എന്നീ ഓഹരികള്‍ നഷ്ടത്തിലാണ്.