ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 83 പോയിന്‍റ് നേട്ടത്തില്‍ 41,658 ലും നിഫ്റ്റി 15 പോയിന്‍റ് ഉയര്‍ന്ന് 12,280 ലുമാണ് വ്യാപാരം നടക്കുന്നത്.   

Last Updated : Dec 30, 2019, 10:39 AM IST
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 83 പോയിന്‍റ് നേട്ടത്തില്‍ 41,658 ലും നിഫ്റ്റി 15 പോയിന്‍റ് ഉയര്‍ന്ന് 12,280 ലുമാണ് വ്യാപാരം നടക്കുന്നത്. 

അതേസമയം നിഫ്റ്റി ബാങ്ക് സൂചിക 0.40 ശതമാനം ഉയര്‍ന്ന് 32,541 എന്ന പുതിയ ഉയരം കുറിച്ചിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്. 

ടിസിഎസ്, ഐടിസി, സണ്‍ ഫാര്‍മ എന്നീ ഓഹരികള്‍ ഒരുശതമാനത്തിലേറെ നേട്ടത്തിലാണ്. എന്നാല്‍ റിലയന്‍സ്, എസ്ബിഐ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ വില്‍പനയില്‍ സമ്മര്‍ദത്തിലാണുള്ളത്. 

വിപണിയെ സ്വാധീനിച്ചത് 17 മാസം നീണ്ടുനിന്ന യുഎസ്-ചൈന വ്യാപാര യുദ്ധം സംബന്ധിച്ച പോസിറ്റീവ് തീരുമാനമാണ്.

Trending News