)
ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം. കാന്‍ഗ്ര ജില്ലയിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ആറ് പേരെ കാണാതായതായാണ് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. കുളു ജില്ലയിലാണ് മൂന്ന് പേരെ കാണാതായിരിക്കുന്നത്. കനത്ത മഴയും മേഘവിസ്ഫോടനവും മൂലം മിന്നൽ പ്രളയമുണ്ടായതോടെ നിരവധി വീടുകളും റോഡുകളും പാലങ്ങളുമൊക്കെ ഒലിച്ചുപോയി. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഒഴുക്കിൽപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ധര്‍മ്മശാലയ്ക്ക് സമീപമുള്ള ഇന്ദിര പ്രിയദര്‍ശിനി ജലവൈദ്യുത പദ്ധതിക്കായി ജോലി ചെയ്തിരുന്നവരെ ആളുകളെയാണ് കാണാതായിരിക്കുന്നതെന്നാണ് കാന്‍ഗ്ര ഡെപ്യൂട്ടി കമ്മീഷണര്‍ ഹേംരാജ് ബൈരവ അറിയിച്ചത്. ഒന്നിലധികം മേഘവിസ്ഫോടനങ്ങളാണ് ഹിമാചലിൽ ഉണ്ടായത്.
കുളു ജില്ലയിലെ ബഞ്ചാര്‍, ഗഡ്സ, മണികരണ്‍, സൈഞ്ച് എന്നിവിടങ്ങളിലായി നാല് മേഘവിസ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്. മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ മണാലി സബ് ഡിവിഷന്റെ പല ഭാഗങ്ങളിലും ജലനിരപ്പ് ഉയരുകയാണ്. ജനങ്ങൾക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിവിധ ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും കുളു ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ സേനയുമായും ബന്ധപ്പെട്ടിട്ടുണ്ട്. കാണാതായവരെ കണ്ടെത്തുക എന്നതിനാണ് പ്രഥമ പരിഗണനയെന്നും കുളു ഡെപ്യൂട്ടി കമ്മീഷണര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വെളളപ്പൊക്കം, മണ്ണിടിച്ചില്‍, മേഘവിസ്ഫോടനം എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളെ സജീവമാക്കാന്‍ എല്ലാ ജില്ലാ എസ്പിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുന്നിന് ചെരുവുകളിലേക്കും ജലാശയങ്ങളിലേക്കുമുളള യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.