ഡൽഹി മലയാളികള്‍ക്ക് ആശ്വാസമായി സേവാഭാരതി...

രാജ്യ തലസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായ് സേവഭാരതി.

Last Updated : Apr 8, 2020, 03:30 PM IST
ഡൽഹി മലയാളികള്‍ക്ക് ആശ്വാസമായി സേവാഭാരതി...

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായ് സേവഭാരതി.

21 ദിവസത്തെ ലോക്ക് ഡൗൺ കാലത്തു ഡൽഹിയിൽ അകപ്പെട്ട പോയ മലയാളി കുടുംബങ്ങൾക്ക് ആശ്വാസമായി സേവാ ഭാരതി പ്രേവർത്തകർ രംഗത്തിറങ്ങി. മലയാളികൾ തിങ്ങിപ്പാർക്കുന്ന മയൂർ വിഹാറിൽ സേവഭാരതിയുടെ അന്നപൂർണ്ണ കേന്ദ്രത്തിൽ നിന്നും നിത്യോപയോഗത്തിനുള്ള ഭക്ഷണ സാധനങ്ങളുടെ വിതരണം നടത്തുകയാണ്. 

രാഷ്ട്രീയ സ്വയംസേവക സംഘം ഡൽഹിയിൽ എട്ട് കേന്ദ്രങ്ങളിലായാണ് സേവന  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ കേന്ദ്രത്തിലും  RSS മലയാളികളായ പ്രവർത്തകരെ സന്നദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലപെടുത്തിയിട്ടുണ്ട്.

ഭക്ഷണ വിതരണം, ആവശ്യ സാധനങ്ങളുടെ വിതരണം , മാസ്ക്ക് , സാനിറ്റൈസർ വിതരണം എന്നീ പ്രവർത്തനങ്ങളും സേവാഭാരതി നടത്തുന്നുണ്ട്. നിരവധി പേരാണ് സനദ്ധ പ്രവർത്തനത്തിനായി സേവാഭാരതിക്കൊപ്പം ചേരുന്നത്.

മലയാളികൾക്ക് മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വർക്കും ഡെൽഹി നിവാസികൾക്കും ഒക്കെ സഹായ മെത്തിക്കുന്നതിനായി സേവാഭാരതി പ്രവർത്തകർ രംഗത്തുണ്ട്. വിവിധ ഭാഷകൾ സംസാരിക്കുന്നവർക്ക് സഹായ മെത്തിക്കുന്നതിനായി അതാത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ കോർഡിനേറ്റർ മാരായി സേവാഭാരതി നിശ്ചയിച്ചിട്ടുണ്ട്.

 

More Stories

Trending News