close

News WrapGet Handpicked Stories from our editors directly to your mailbox

തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന 7 നക്സലുകള്‍ കീഴടങ്ങി!

കീഴടങ്ങിയ നക്സലുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടല്‍, കൊലപാതകം എന്നിവയില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ ഏഴുപേരുടെയും തലയ്ക്ക് 33.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്.  

Ajitha Kumari | Updated: Oct 10, 2019, 11:06 AM IST
തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന 7 നക്സലുകള്‍ കീഴടങ്ങി!
Courtesy: DNA

മഹാരാഷ്ട്ര: തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന എഴ് നക്സലുകള്‍ മഹാരാഷ്ട്രയിലെ ഗഡ്‌ചിറോളിയില്‍ ഇന്നലെ കീഴടങ്ങി. കീഴടങ്ങിയവരില്‍ മൂന്ന്‍ സ്ത്രീകളുമുണ്ട്. 

രാകേഷ് എന്ന ഗണേഷ് സനകു ആചല, ദേവിദാസ് എന്ന മണിരം ആചല, അഖില എന്ന രാധേ ഉരെ, ശിവ പൊടവി, കരുണ എന്ന കുമ്മേ റാംസിംഗ് മാധവി, രാഹുല്‍ എന്ന ദാംജി പല്ലോ, രേഷ്മ കൊവാച്ചി എന്നിവരാണ്‌ കീഴടങ്ങിയത്. 

ഇതില്‍ കീഴടങ്ങിയ രാകേഷ് എന്ന ഗണേഷ് സനകു ആചല നക്സലുകളുടെ ഫൈറ്റിംഗ് സ്ക്വാഡ് കമാഡറാണ്. ദേവിദാസ് എന്ന മണിരം ആചല ഡെപ്യൂട്ടിയുമായിരുന്നു.  

കീഴടങ്ങിയ നക്സലുകള്‍ പൊലീസുമായുള്ള ഏറ്റുമുട്ടല്‍, കൊലപാതകം എന്നിവയില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ ഏഴുപേരുടെയും തലയ്ക്ക് 33.50 ലക്ഷം രൂപയാണ് സര്‍ക്കാര്‍ വിലയിട്ടിരുന്നത്.

ഇവര്‍ നക്സിലിസത്തില്‍ മടുത്തുവെന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് നക്സലാക്കുന്നതൊന്നും ഇവര്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ലയെന്നും വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. 

ഇതോടെ ഈ വര്‍ഷം ഗഡ്‌ചിറോളിയില്‍ 23 നക്സലുകളാണ് കീഴടങ്ങിയതെന്നും പൊലീസ് പറഞ്ഞു.