ഡല്‍ഹി : വടക്കുപടിഞ്ഞാറന്‍ ഇന്ത്യയില്‍ അടുത്ത ആറ് ദിവസം കനത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏപ്രില്‍ 5 മുതല്‍ ഏപ്രില്‍ 8 വരെ ഡല്‍ഹിയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
തെക്കന്‍ ഹരിയാന, ഡല്‍ഹി, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, പടിഞ്ഞാറന്‍ മധ്യപ്രദേശ് എന്നിവിടങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. മധ്യ, വടക്കുപടിഞ്ഞാറന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലും ,താപനില 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് ഐഎംഡി അറിയിച്ചു.
ഡല്‍ഹിയില്‍, നാളെ മുതല്‍ ചില സ്ഥലങ്ങളില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസില്‍ എത്താം. ഇന്ന് താപനില 38.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി, ഇത് സാധാരണയേക്കാള്‍ 4.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഇന്ത്യയില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് പറഞ്ഞു.
രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, ഛത്തീസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളിലും വരും ദിവസങ്ങളില്‍ കനത്ത ചൂടിന് സാധ്യതയുണ്ട്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ വളരെ കഠിനമായ ചൂടാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിലും ആഗോളതലത്തിലും രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വര്‍ഷമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









