'സ്പാ' കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 6 വിദേശികളുള്‍പ്പെടെ 15 പേര്‍ പിടിയില്‍

  

Last Updated : Jul 5, 2018, 04:28 PM IST
'സ്പാ' കേന്ദ്രത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 6 വിദേശികളുള്‍പ്പെടെ 15 പേര്‍ പിടിയില്‍

ഗുരുഗ്രാം: നഗരത്തിലെ 'സ്പാ' കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 6 വിദേശികളുള്‍പ്പെടെ 15 പേര്‍ പിടിയില്‍. പോലിസ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പിടിയിലായവര്‍ പെണ്‍വാണിഭ സംഘത്തിലെ അംഗങ്ങളാണെന്നാണ്.  

അറസ്റ്റുചെയ്ത 5 വിദേശികള്‍ തായ്‌ലാന്‍ഡില്‍ നിന്നുള്ളവരാണ് ഒരാള്‍ ഉത്തര കൊറിയയില്‍നിന്നുള്ളതും. മണിപ്പൂരില്‍ നിന്നുള്ള അഞ്ചുസ്ത്രീകളും, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരാളുമാണ് പിടിയിലായ മറ്റുള്ളവര്‍. സംഘത്തില്‍ നാലു പുരുഷന്മാരുമുണ്ട്. പിടിയിലായവരില്‍ രണ്ടുപേര്‍ ഇടപാടുകാരാണ്.

സിറ്റി പോലീസ് കമ്മീഷ്ണര്‍ കെ കെ റാവുവിന്‍റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. പിടിയിലായവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.  

സ്പാ കേന്ദ്രത്തിന്‍റെ ഉടമയ്ക്കു നേരെ വ്യഭിചാരക്കുറ്റത്തിന് കേസ് എടുത്തു. ഇയാള്‍ നിലവില്‍ ഒളിവില്‍ പോയിരിക്കുകയാണ്. സ്പാ കേന്ദ്രം കൂടാതെ രണ്ടു നിശാകേന്ദ്രങ്ങളില്‍ കൂടി പോലീസ് നടത്തിയ റെയ്ഡില്‍ ഏഴുപേര്‍ അറസ്റ്റിലായിട്ടുണ്ട്. 

More Stories

Trending News