മോദി നാണം കെട്ട പ്രധാനമന്ത്രി: അമിത് ഷാ ഗുണ്ട!!

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

Updated: May 16, 2019, 07:00 PM IST
മോദി നാണം കെട്ട പ്രധാനമന്ത്രി: അമിത് ഷാ ഗുണ്ട!!

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

മോദി നാണം കെട്ട പ്രധാനമന്ത്രിയാണെന്നും അമിത് ഷാ ഗുണ്ടയാണെന്നുമാണ് മമത പറഞ്ഞത്. 

ത്രിപുരയിലെ ലെനിന്‍ പ്രതിമയും ഗുജറാത്തിലെ അംബേദ്ക്കര്‍ പ്രതിമയും അടിച്ചു തകര്‍ത്ത ബിജെപിക്കാര്‍ കൊല്‍ക്കത്തയിലെ വിദ്യാസാഗര്‍ പ്രതിമയും തകര്‍ത്തതായി മമത പറഞ്ഞു. 

വിദ്യാസാഗറിന്‍റെ പ്രതിമ ബിജെപി പണിയുമെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാല്‍, ആ പ്രതിമ നിര്‍മ്മിക്കാനുള്ള പണം ബംഗാളിലുണ്ടെന്നും മമത പറഞ്ഞു. 

200 വര്‍ഷത്തെ ബംഗാളിന്‍റെ പാരമ്പര്യം തിരിച്ചുതരാന്‍ മോദിക്ക് സാധിക്കുമോയെന്നും മമത ചോദിക്കുന്നു. 

പ്രതിമ തകര്‍ത്തത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്ന് ബിജെപിക്കാര്‍ പറയുന്നുണ്ടെങ്കിലും അത് ചെയ്തത് അവര്‍ തന്നെയാണെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും മമത പറഞ്ഞു. 

തൃണമൂലിനെതിരായ ആരോപണം തെളിയിച്ചില്ലെങ്കില്‍ ജയിലിലാക്കുമെന്നും ഇങ്ങനെ നുണകള്‍ മാത്രം വിളിച്ച് പറയാന്‍ നാണം തോന്നുന്നില്ലേയെന്നും മമത ചോദിക്കുന്നു. 

തിരഞ്ഞെടുപ്പ് കമ്മീഷനെ ഭയപ്പെടുത്തി അവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കി വച്ചിരിക്കുകയാണ് ബിജെപിയെന്നും മമത ആരോപിച്ചു. 

തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപതപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം പരിമിതപ്പെടുത്തിയത് ഇതിന്‍റെ  ഭാഗമാണെന്നും മമത ആരോപിച്ചു.

പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചരണ സമയം വെട്ടിച്ചുരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിക്കെതിരെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.

ബംഗാളില്‍ ക്യാമ്പയിന്‍ വെട്ടിച്ചുരുക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി മോദിയ്ക്കുള്ള സമ്മാനമാണെന്നായിരുന്നു പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.