വിക്രം ലാൻഡര്‍ കണ്ടെത്തി ചെന്നൈ എഞ്ചിനീയർ ഷൺമുഖ സുബ്രഹ്മണ്യന്‍!!

"I found Vikram Lander!"  ചെന്നൈ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയര്‍ ഷൺമുഖ സുബ്രഹ്മണ്യന്‍റെ പുതിയ ട്വീറ്റർ ബയോയാണ് ഇത്!!

Sheeba George | Updated: Dec 3, 2019, 11:00 AM IST
വിക്രം ലാൻഡര്‍ കണ്ടെത്തി ചെന്നൈ എഞ്ചിനീയർ ഷൺമുഖ സുബ്രഹ്മണ്യന്‍!!

ബംഗളൂരു: "I found Vikram Lander!"  ചെന്നൈ സ്വദേശിയായ മെക്കാനിക്കൽ എഞ്ചിനീയര്‍ ഷൺമുഖ സുബ്രഹ്മണ്യന്‍റെ പുതിയ ട്വീറ്റർ ബയോയാണ് ഇത്!!

കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. എന്നാല്‍ ഇത് വാസ്തവമാണ്. വിക്രം ലാൻഡര്‍ കണ്ടെത്തുന്നതിന് NASAയ്ക്ക് സഹായകമായത് ഷൺമുഖ സുബ്രഹ്മണ്യന്‍റെ നിഗമനങ്ങള്‍ ആയിരുന്നു. ചന്ദ്രയാൻ-2വിലെ വിക്രം ലാൻഡറിന്‍റെ അവശിഷ്ടങ്ങൾ സംബന്ധിച്ച സൂചന നല്‍കിയത് ഇദ്ദേഹമാണ്. 

ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ല്‍ ഇ​ടി​ച്ചി​റ​ങ്ങി​യ ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ന്‍-2 ദൗ​ത്യ​ത്തി​ലെ വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യെ​ന്ന് യു​എ​സ് ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ സൂചന നല്‍കിയിരുന്നു. ചെ​ന്നൈ സ്വ​ദേ​ശി ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന്‍ ചി​ത്ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്തു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് NASA കണ്ടെത്തിയത് വിക്രം ലാൻഡറിന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ തന്നെയെന്നു തീര്‍ച്ചപ്പെടുത്താന്‍ സഹായകമായത്. ലൂ​ണാ​ര്‍ ഓ​ര്‍​ബി​റ്റ​ര്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ള്‍ താ​ര​ത​മ്യം ചെ​യ്ത ശേ​ഷ​മാ​ണ് നാ​സ​ വിവരം സ്ഥി​രീ​കരിച്ചിരിക്കുന്നത്. 

ച​ന്ദ്ര​നെ ചു​റ്റു​ന്ന​തി​നി​ടെ ലൂ​ണാ​ര്‍ റെ​ക്ക​നൈ​സ​ന്‍​സ് ഓ​ര്‍​ബി​റ്റ​ര്‍ (എ​ല്‍​ആ​ര്‍​ഒ) സെ​പ്റ്റം​ബ​ര്‍ 17ന് ​ദ​ക്ഷി​ണ ധ്രു​വ​ത്തി​നു സ​മീ​പ​ത്ത് നി​ന്ന് പ​ക​ര്‍​ത്തി​യ ചി​ത്രം നാ​സ പു​റ​ത്തു​വി​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക​ന​ത്ത നി​ഴ​ലു​ക​ള്‍ മൂ​ടി​യ ദൃ​ശ്യ​ങ്ങ​ളാ​ണ് ഓ​ര്‍​ബി​റ്റ​ര്‍ ക്യാ​മ​റ​യി​ല്‍ പ​തി​ഞ്ഞ​ത്. വി​ക്രം ലാ​ന്‍​ഡ​റി​ന്‍റെ അ​ട​യാ​ള​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ നി​ര​വ​ധി​യാ​ളു​ക​ള്‍ ഈ ​ചി​ത്ര​ങ്ങ​ള്‍ വി​ശ​ക​ല​നം ചെ​യ്തി​രു​ന്നു. മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റാ​യ ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്ന വ്യ​ക്തി ചി​ത്രം വി​ല​ക​ല​നം ചെ​യ്തു പ​ഠി​ക്കു​ക​യും ഇ​തു​സം​ബ​ന്ധി​ച്ച്‌ നി​ര്‍​ണാ​യ​ക ക​ണ്ടെ​ത്ത​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. 

ഒ​ക്ടോ​ബ​ര്‍ 14നും 15​നും ന​വം​ബ​ര്‍ 11നും ​ഈ പ്ര​ദേ​ശ​ത്തി​ന്‍റെ മൂന്നു ചിത്രങ്ങള്‍ കൂടി ലൂ​ണാ​ര്‍ ഓ​ര്‍​ബി​റ്റ​റില്‍ നിന്ന് ല​ഭി​ച്ച​തോ​ടെ കൂ​ടു​ത​ല്‍ വ്യ​ക്ത​ത ല​ഭി​ച്ചു. ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ന​ല്‍​കി​യ നി​ര്‍​ണാ​യ​ക വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​ചി​ത്ര​ങ്ങ​ള്‍ NASA താ​ര​ത​മ്യം ചെ​യ്തി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച്‌ NASA കൂ​ടു​ത​ല്‍ പ​ഠ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും അ​നു​മാ​ന​ത്തി​ല്‍ എ​ത്തു​ക​യു​മാ​യി​രു​ന്നു.

ലാ​ന്‍​ഡ​ര്‍ ഇ​ടി​ച്ചി​റ​ങ്ങി​യ ഭാ​ഗ​വും അ​വ​ശി​ഷ്ട​ങ്ങ​ള്‍ ചി​ന്നി​ച്ചി​ത​റി​യ ഇ​ട​വും ചി​ത്ര​ത്തി​ല്‍ കാ​ണാം. പ​ച്ച നി​റ​ത്തി​ലാ​ണ് ലാ​ന്‍​ഡ​റി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ ചി​ത്ര​ത്തി​ല്‍ നാ​സ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​രു​പ​തി​യൊ​ന്നു ക​ഷ്ണ​ങ്ങ​ളാ​യി ലാ​ന്‍​ഡ​ര്‍ ത​ക​ര്‍​ന്നു​വീ​ണ​തെ​ന്നാ​ണ് ചി​ത്ര​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്. ക​ണ്ടെ​ത്ത​ല്‍ സം​ബ​ന്ധി​ച്ച്‌ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ NASA പു​റ​ത്തു​വി​ടും. 

അതേസമയം, ​ക​ണ്ടെ​ത്ത​ലി​ന് വ​ഴി​യൊ​രു​ക്കി​യ​ ഷ​ണ്‍​മു​ഖ സു​ബ്ര​ഹ്മ​ണ്യ​ന് NASA ന​ന്ദി പ​റ​ഞ്ഞു.

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാന്‍-2 ദൗത്യത്തിന്‍റെ അവസാന നിമിഷത്തിലാണ് പരാജയപ്പെട്ടത്. വിക്രം ലാന്‍ഡറിന്‍റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്റ്റംബര്‍ 7ന് സോഫ്റ്റ് ലാന്‍ഡി൦ഗ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ISRO. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്‍റെ ദക്ഷിണ ധ്രവത്തിന്‍റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. അതേസമയം, ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നാണ് ഇസ്രോ അറിയിക്കുന്നത്.