close

News WrapGet Handpicked Stories from our editors directly to your mailbox

ചിദംബരത്തിന് ശശി തരൂരിന്‍റെ ട്വീറ്റ്, അടുത്തത്‌ നിങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയ!!

ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചിദംബരത്തിന്‍റെ അറസ്റ്റു തടയാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. 

Updated: Aug 22, 2019, 02:15 PM IST
ചിദംബരത്തിന് ശശി തരൂരിന്‍റെ ട്വീറ്റ്, അടുത്തത്‌ നിങ്ങള്‍ എന്ന് സോഷ്യല്‍ മീഡിയ!!

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ മുന്‍ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരത്തിന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ചിദംബരത്തിന്‍റെ അറസ്റ്റു തടയാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. 

തുടര്‍ന്ന്, ഏതു നിമിഷവും ചിദംബരത്തിനെ സിബിഐ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭൂഹങ്ങള്‍ പരന്നിരുന്നു. 

ആ അവസരത്തില്‍ ചിദംബരത്തിന് പിന്തുണയുമായി കോണ്‍ഗ്രസ്‌ നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. 

എന്നത്തെയുംപോലെ ഇത്തവണയും ട്വീറ്റ് പ്രത്യേകതയുള്ളത് തന്നെയായിരുന്നു. അത്ര പരിചിതമല്ലാത്ത schadenfreude (ഷാഡിൻഫ്രോയ്ഡ്) എന്ന വാക്ക് സഹിതമാണ് ശശി തരൂര്‍ പി. ചിദംബരത്തിന് പിന്തുണ അറിയിച്ചത്. മറ്റൊരാളുടെ ദുര്യോഗത്തിൽ സന്തോഷിക്കുന്ന മാനസികാവസ്ഥ എന്നാണ് ഈ വാക്കിന്‍റെ അര്‍ഥം.

അവസാനം നീതി ജയിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും, അതുവരെ പകയുള്ള മനസ്സുള്ളവരെ ഈ ദുരിതംകണ്ട് അതിയായി സന്തോഷിക്കാന്‍ അനുവദിക്കാമെന്നുമായിരുന്നു രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ചുള്ള അദ്ദേഹത്തിന്‍റെ ട്വീറ്റ്. 

എന്നാല്‍,  വാക്കിനൊപ്പം സോഷ്യല്‍ മീഡിയ നല്‍കിയ പ്രതികരണവും വ്യത്യസ്തമായിരുന്നു. അടുത്തത്‌ നിങ്ങള്‍ എന്ന രീതിയിലായിരുന്നു മിക്കവരും നല്‍കിയ പ്രതികരണം!!

അതേസമയം, ഐഎന്‍എക്‌സ് മീഡിയ പണമിടപാട് കേസില്‍ ബുധനാഴ്ച രാത്രിയാണ്‌ ചിദംബരത്തെ സിബിഐ അറസ്റ്റ് ചെയ്തത്. ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്‍റെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്.

തികച്ചും നാടകീയമായായിരുന്നു അറസ്റ്റ്. ചിദംബരത്തിന്‍റെ വസതിയുടെ മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം അകത്ത് പ്രവേശിച്ചത്‌. വീടിന്‍റെ ഗേറ്റ് അടച്ചിട്ടനിലയിലായിരുന്നു. ഇതിന് പിന്നാലെയാണ് മുതിര്‍ന്ന സി.ബി.ഐ ഉദ്യോഗസ്ഥരടക്കമുള്ള 20 അംഗം മതില്‍ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിച്ചത്.