കോണ്‍ഗ്രസ്‌ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് ശശി തരൂര്‍

സോണിയാഗാന്ധി കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

Last Updated : Aug 9, 2020, 08:19 PM IST
  • കോണ്‍ഗ്രസിന്‌ ഒരു പുതിയ മുഴുവന്‍ സമയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ടെന്ന് ശശി തരൂര്‍
  • ഇടക്കാല അധ്യക്ഷയുടെ ഭാരം സോണിയയെ അനിശ്ചിത കാലത്തേക്ക് എല്പ്പിക്കാമെന്ന് കരുതുന്നത് ശരിയല്ല
  • പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണം
  • കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയാണ്
കോണ്‍ഗ്രസ്‌ പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി:സോണിയാഗാന്ധി കോണ്‍ഗ്രസ്‌ ഇടക്കാല അധ്യക്ഷ പദവിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.

കോണ്‍ഗ്രസിന്‌ ഒരു പുതിയ മുഴുവന്‍ സമയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ടെന്ന് ശശി തരൂര്‍ അഭിപ്രായപെടുന്നു,
പാര്‍ട്ടിക്ക് നായകനില്ല എന്ന വിമര്‍ശനത്തിന് മറുപടി നല്‍കാന്‍ അത് അത്യാവശ്യം ആണെന്നും ശശി തരൂര്‍ എംപി അഭിപ്രായ പെടുന്നു,

ഇടക്കാല അധ്യക്ഷയുടെ ഭാരം സോണിയയെ അനിശ്ചിത കാലത്തേക്ക് എല്പ്പിക്കാമെന്ന് കരുതുന്നത് ശരിയല്ല എന്ന് പറയുന്ന തരൂര്‍ 
രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടിയെ നയിക്കാനുള്ള ഉത്സാഹവും അഭിരുചിയും ശേഷിയും ഉണ്ടെന്നാണ് താന്‍ കരുതുന്നതെന്നും കൂട്ടിചേര്‍ത്തു.

എന്നാല്‍ പാര്‍ട്ടി അധ്യക്ഷ പദം ഏറ്റെടുക്കാന്‍ രാഹുല്‍ തയ്യാറല്ലെന്നും തരൂര്‍ വിശദീകരിച്ചു,അത് കൊണ്ട് തന്നെ പുതിയ അധ്യക്ഷനെ 
കണ്ടെത്താനുള്ള നടപടികള്‍ പാര്‍ട്ടി സ്വീകരിക്കണം എന്നും തരൂര്‍ പറഞ്ഞു.

Also Read:"കോവിഡ് രോഗികള്‍ 20 ലക്ഷം കടന്നു, മോദി സര്‍ക്കാര്‍ അപ്രത്യക്ഷം..." പഴയ ട്വീറ്റ് ഓര്‍മ്മപ്പെടുത്തി രാഹുല്‍ ഗാന്ധി 

നേരത്തെ സോണിയാഗാന്ധി പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷയായതിനെ താന്‍ സ്വാഗതം ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയ തരൂര്‍ 
അവര്‍ അനിശ്ചിത കാലത്തേക്ക് ഈ ഭാരം ചുമക്കണം എന്ന് കരുതുന്നത് ശരിയല്ല എന്ന് വ്യക്തമാക്കി.

രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങി വരണം എന്ന് ഒരുവിഭാഗം നേതാക്കള്‍ ആവശ്യപെടുമ്പോള്‍ മറ്റൊരു വിഭാഗം നേതാക്കള്‍ 
പ്രിയങ്കാ ഗാന്ധി പാര്‍ട്ടിയുടെ അധ്യക്ഷ പദം ഏറ്റെടുക്കണം എന്നും ആവശ്യപെടുന്നുണ്ട്.

ശശി തരൂര്‍ നിലപാട് വ്യക്തമാക്കിയതോടെ വീണ്ടും കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാവുകയാണ്.

Trending News