ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസില്‍!!

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ രാഷ്ട്രീയം രോമാഞ്ചകരമാവുകയാണ്. ദിനം പ്രതി പാര്‍ട്ടി മാറുന്ന നേതാക്കള്‍, കൊടി മാറുന്നതോടെ പിന്തുടര്‍ന്നു വന്നിരുന്ന ആശയങ്ങളും മാറുന്നു, പ്രിയ നേതാക്കള്‍ അപ്രിയരും അപ്രിയരായ നേതാക്കള്‍ പ്രയമുള്ളവരും ആയി മാറുന്ന രസകരമായ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്‌.

Last Updated : Apr 6, 2019, 12:52 PM IST
ശത്രുഘന്‍ സിന്‍ഹ കോണ്‍ഗ്രസില്‍!!

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ദേശീയ രാഷ്ട്രീയം രോമാഞ്ചകരമാവുകയാണ്. ദിനം പ്രതി പാര്‍ട്ടി മാറുന്ന നേതാക്കള്‍, കൊടി മാറുന്നതോടെ പിന്തുടര്‍ന്നു വന്നിരുന്ന ആശയങ്ങളും മാറുന്നു, പ്രിയ നേതാക്കള്‍ അപ്രിയരും അപ്രിയരായ നേതാക്കള്‍ പ്രയമുള്ളവരും ആയി മാറുന്ന രസകരമായ കാഴ്ചയാണ് കാണുവാന്‍ കഴിയുന്നത്‌.

ബിജെപി നേതാവായിരുന്ന ശത്രുഘന്‍ സിന്‍ഹ ബിജെപി വിട്ട് കോണ്‍ഗ്രസ്‌ പാളയത്തില്‍ എത്തിച്ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കളായ കെ സി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.  

അതേസമയം, കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ ചേരുന്നതിന് മുന്‍പ് അദ്ദേഹം കുറിച്ച ട്വിറ്റെര്‍ സന്ദേശം പറയുന്നത് മറ്റൊന്നാണ്. വളരെ ഭാരപ്പെട്ട മനസ്സുമായാണ് പാര്‍ട്ടി വിടുന്നതെന്നാണ് അദ്ദേഹം കുറിച്ചത്. ഒപ്പം ആരോടും പരാതിയോ പരിഭവമോ ഇല്ല എന്നും വ്യക്തമാക്കുന്നതായിരുന്നു സന്ദേശം. 

വളരെ ഗൗരവമായി ആലോചിച്ചശേഷമാണ് താന്‍ കോണ്‍ഗ്രസില്‍ അംഗത്വമെടുത്തത്. ഇന്ന് താന്‍ കോണ്‍ഗ്രസിന്‍റെ ഭാഗമാണ്. രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സര്‍ദാര്‍ പട്ടേലിനേയും നെഹ്‌റുവിനെയും പോലെയുള്ള നേതാക്കളെ സംഭാവന ചെയ്തതും കോണ്‍ഗ്രസാണെന്ന്‍ അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. ഒപ്പം താന്‍ ബിജെപിയില്‍ ചേരാനിടയായ കാരണവും അദ്ദേഹം വ്യക്തമാക്കി. അടല്‍ജി, അദ്വാനി എന്നിവരില്‍ ആകൃഷ്ടനായാണ് താന്‍ ബിജെപിയില്‍ വന്നത്. എന്നാല്‍ ഇന്ന് പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങളുണ്ടായിരിയ്ക്കുകയാണ്. 

ശത്രുഘന്‍ സിന്‍ഹ ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ, ഇതോടെ ബീഹാറിലെ പറ്റ്ന സാഹിബ്‌ ലോക്സഭാ മണ്ഡലം ദേശീയശ്രദ്ധ നേടുകയാണ്‌. ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്ര നിയമമന്ത്രിയുമായ രവി ശങ്കര്‍ പ്രസാദ്‌ ആണ് ആ മണ്ടലത്തില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായി ബിജെപിയിലെ വേറിട്ട ശബ്ദമായിരുന്ന ശത്രുഘന്‍ സിന്‍ഹ എത്തുന്നതോടെ മത്സര രംഗം ചൂടുപിടിയ്ക്കും!!

2009ലും 2014ലും ഇതേ മണ്ഡലത്തില്‍ വന്‍ വിജയം നേടിയ വ്യക്തിയാണ് ശത്രുഘന്‍ സിന്‍ഹ. അതേസമയം രവി ശങ്കര്‍ പ്രസാദിന്‍റേത് ഇത് കന്നിയങ്കമാണ്. പറ്റ്ന സാഹിബ്‌ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കാത്തിരുന്ന് കാണാം...

 

 

Trending News