ഷീന ബോറ കൊലകേസ്: റെക്കോര്‍ഡ്‌ ചെയ്ത സംഭാഷണങ്ങള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു

ഷീന ബോറ കൊലകേസുമായി ബന്ധപ്പെട്ട് ടേപ്പ് ചെയ്ത സംഭാഷണങ്ങള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഷീന ബോറ വധകേസ്സില്‍ പീറ്റര്‍ മുഖര്‍ജി യുടെ മകനും ഷീനയുടെ കാമുകനുമായ രാഹുലും ഇന്ദ്രാണിയും തമ്മിലുള്ള സംഭാഷണങ്ങള്‍ പുറത്ത്.രാഹുല്‍ തന്നെ റെക്കോര്‍ഡ്‌ ചെയ്ത സംഭാഷണമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഷീനയെ കാണാതായാൽ എന്താണ്​ പ്രശ്​നമെന്നും എന്തിനാണ് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതെന്നും രാഹുലിനോട് പീറ്റര്‍ ചോദിക്കുന്നത്. 

Updated: Aug 26, 2016, 06:48 PM IST
ഷീന ബോറ കൊലകേസ്: റെക്കോര്‍ഡ്‌ ചെയ്ത സംഭാഷണങ്ങള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഷീന ബോറ കൊലകേസുമായി ബന്ധപ്പെട്ട് ടേപ്പ് ചെയ്ത സംഭാഷണങ്ങള്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഷീന ബോറ വധകേസ്സില്‍ പീറ്റര്‍ മുഖര്‍ജി യുടെ മകനും ഷീനയുടെ കാമുകനുമായ രാഹുലും ഇന്ദ്രാണിയും തമ്മിലുള്ള സംഭാഷണങ്ങള്‍ പുറത്ത്.രാഹുല്‍ തന്നെ റെക്കോര്‍ഡ്‌ ചെയ്ത സംഭാഷണമാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. ഷീനയെ കാണാതായാൽ എന്താണ്​ പ്രശ്​നമെന്നും എന്തിനാണ് പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുന്നതെന്നും രാഹുലിനോട് പീറ്റര്‍ ചോദിക്കുന്നത്. 

ചില സംഭാഷണങ്ങളില്‍ ഷീന ഉപേക്ഷിച്ച്‌ പോയതില്‍ രാഹുലിനെ പീറ്റര്‍ ആശ്വസിപ്പിക്കുന്നതും കേള്‍ക്കാംഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി, പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജി എന്നിവരുടെ ശബ്ദ സംഭാഷണങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.ഷീനയെ ജീവിതത്തില്‍നിന്നും ഒഴിവാക്കണമെന്നും പീറ്റര്‍ രാഹുലിനെ ഉപദേശിക്കുന്നുമുണ്ട്. നേരത്തെ കേസ് അന്വേഷണം പൂര്‍ത്തീകരിക്കാന്‍ മുംബൈ പ്രത്യേക കോടതിയോട് സിബിഐ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.

പീറ്റര്‍ മുഖര്‍ജിയുടെ രണ്ടാം ഭാര്യ ഇന്ദ്രാണി മുഖര്‍ജിയുടെ മകളാണ് ഷീന ബോറ.നാല് വര്‍ഷം മുന്‍പ് ഷീന ബോറയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിച്ചെന്നാണ് കേസ്. ഇന്ദ്രാണി മുഖര്‍ജിയാണ് മുഖ്യപ്രതി.