ഷീന ബോറ കൊലപാതകക്കേസ്: ഡ്രൈവര്‍ ശ്യാംവര്‍ റായിയെ മാപ്പുസാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു

ഷീന ബോറ കൊലപാതകക്കേസില്‍ തന്‍റെയും മറ്റുള്ളവരുടേയും പങ്കിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കോടതി മുന്‍പാകെ വ്യക്തമാക്കാമെന്ന് മുഖ്യപ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ്  പ്രത്യേക സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ശ്യാംവര്‍ റായിയെ കേസില്‍ മാപ്പുസാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു. കേസിലെ ഏക സാക്ഷിയാണ് ശ്യാംവര്‍ റായ്.

Updated: Jun 20, 2016, 05:40 PM IST
ഷീന ബോറ കൊലപാതകക്കേസ്: ഡ്രൈവര്‍ ശ്യാംവര്‍ റായിയെ മാപ്പുസാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു

മുംബൈ: ഷീന ബോറ കൊലപാതകക്കേസില്‍ തന്‍റെയും മറ്റുള്ളവരുടേയും പങ്കിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കോടതി മുന്‍പാകെ വ്യക്തമാക്കാമെന്ന് മുഖ്യപ്രതിയായ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഡ്രൈവര്‍ ശ്യാംവര്‍ റായ്  പ്രത്യേക സിബിഐ കോടതിയില്‍ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് ശ്യാംവര്‍ റായിയെ കേസില്‍ മാപ്പുസാക്ഷിയാക്കി കോടതി പ്രഖ്യാപിച്ചു. കേസിലെ ഏക സാക്ഷിയാണ് ശ്യാംവര്‍ റായ്.

എന്താണ് സംഭവിച്ചതെന്നും കേസില്‍ ശ്യാംവറിനും മറ്റുള്ളവര്‍ക്കും ഉള്ള പങ്കിനെ കുറിച്ചും തുറന്നുപറയാന്‍ തയ്യാറാണോ എന്നും കോടതി ചോദിച്ചു.  ഇതിന് നല്‍കിയ മറുപടിയിലാണ് തന്‍റെയും മറ്റുള്ളവരുടേയും പങ്കിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും കോടതി മുന്‍പാകെ വ്യക്തമാക്കാമെന്ന്  ശ്യാംവര്‍ പറഞ്ഞത്.

അതേസമയം കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കണമെന്ന് കഴിഞ്ഞ മാസം റായ് കോടതിയോട് അപേക്ഷിച്ചിരുന്നു. കൂടാതെ ശ്യാംവറിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ യാതൊരു എതിര്‍പ്പുമില്ലെന്ന് സിബിഐയും വ്യക്തമാക്കിയിരുന്നു. താനും ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും ചേര്‍ന്ന് കാറിനുള്ളില്‍ വെച്ച് ഷീനയെ കൊലപ്പെടുത്തുകയായിരുന്നെന്ന് നേരത്തെ ശ്യാവര്‍ വെളിപ്പെടുത്തിയിരുന്നു. 2012 ഏപ്രിലിലാണ് ഷീനാ ബോറ അതിദാരുണമായി കൊല്ലപ്പെട്ടത്.