close

News WrapGet Handpicked Stories from our editors directly to your mailbox

ഷീലാ ദീക്ഷിതിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍...

തന്‍റെ അന്ത്യ യാത്രയ്ക്ക് മുന്‍പായി കോണ്‍ഗ്രസ്‌ പ്രദേശ്‌ അദ്ധ്യക്ഷ ഷീലാ ദീക്ഷിത് അവസാനമായി പാര്‍ട്ടി ഓഫീസില്‍. പക്ഷെ, ഇത്തവണ തീരുമാനങ്ങള്‍ എടുക്കാനോ, നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ അല്ല, തന്നെ സ്നേഹിക്കുന്ന, തന്‍റെ പ്രിയപ്പെട്ടവരോട് യാത്ര പറയുകയാണ് ഡല്‍ഹിയുടെ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്...

Updated: Jul 21, 2019, 01:42 PM IST
ഷീലാ ദീക്ഷിതിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരങ്ങള്‍...

ന്യൂഡല്‍ഹി: തന്‍റെ അന്ത്യ യാത്രയ്ക്ക് മുന്‍പായി കോണ്‍ഗ്രസ്‌ പ്രദേശ്‌ അദ്ധ്യക്ഷ ഷീലാ ദീക്ഷിത് അവസാനമായി പാര്‍ട്ടി ഓഫീസില്‍. പക്ഷെ, ഇത്തവണ തീരുമാനങ്ങള്‍ എടുക്കാനോ, നിര്‍ദ്ദേശങ്ങള്‍ നല്‍കാനോ അല്ല, തന്നെ സ്നേഹിക്കുന്ന, തന്‍റെ പ്രിയപ്പെട്ടവരോട് യാത്ര പറയുകയാണ് ഡല്‍ഹിയുടെ പ്രിയപ്പെട്ട മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്...

ശനിയാഴ്ച അന്തരിച്ച ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മൃതദേഹം ഇപ്പോള്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടി ഓഫീസില്‍ പൊതി ദര്‍ശനത്തിനായി എത്തിച്ചിരിയ്ക്കുകയാണ്. വന്‍ ജനാവലിയാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രിയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നത്. 

യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധിയും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ്‌ പാര്‍ട്ടി ഓഫീസിലെത്തി അന്തരിച്ച നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

ഷീലാ ദീക്ഷിത് ഡല്‍ഹിയ്ക്ക് നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടു൦. അവര്‍ നല്‍കിയ ഉപദേശങ്ങള്‍, അവരുടെ പുഞ്ചിരി, സ്നേഹമസൃണമായ അവരുടെ ഇടപെടല്‍ എല്ലാം ഇനി ഒരു തീരാനഷ്ടമാണ്, അവര്‍ കുറിച്ചു. 

 

ബിജെപി നേതാക്കളായ സുഷമ സ്വരാജ്, എല്‍ കെ അദ്വാനി, സി.പി.ഐ നേതാക്കളായ  ഡി രാജ, അതുല്‍ അന്‍ജന്‍, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ഡല്‍ഹി ആര്‍ച്ച് ബിഷപ്‌ തുടങ്ങിയ പ്രമുഖര്‍ ഷീലാ ദീക്ഷിതിന് വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 

 

 

 

 

ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗ്, യു‌പി‌എ അദ്ധ്യക്ഷ സോണിയ ഗാന്ധി, മറ്റ് മുതിർന്ന നേതാക്കൾ എന്നിവർ അന്തിമ ചടങ്ങുകൾക്കായി ഉച്ചയ്ക്ക് 2:30ന് നിഗംബോദ് ഘാട്ടില്‍ എത്തുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.