മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി ഭ​ര​ണ​ത്തിന് അധികം ആയുസില്ല!!

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരിക്കിട്ട ചര്‍ച്ചകള്‍ നടക്കവേ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി.

Last Updated : Nov 22, 2019, 06:16 PM IST
    1. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ത്രി​ക​ക്ഷി സര്‍ക്കാര്‍ രൂപീകൃതമായാല്‍ അത് അധികകാലം നിലനില്‍ക്കില്ല എന്ന്‍ നിതിന്‍ ഗഡ്‌കരി
    2. മന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം അതിന്‍റെ അ​ന്തി​മ ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് ഗ​ഡ്ക​രി​യു​ടെ പ​രി​ഹാ​സം ക​ല​ര്‍​ന്ന പ്രതികരണം
മ​ഹാ​രാ​ഷ്ട്ര​യി​ലെ‌ ത്രി​ക​ക്ഷി ഭ​ര​ണ​ത്തിന് അധികം ആയുസില്ല!!

ന്യൂ​ഡ​ല്‍​ഹി: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് തിരിക്കിട്ട ചര്‍ച്ചകള്‍ നടക്കവേ പ്രതികരണവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ നിതിന്‍ ഗഡ്‌കരി.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​ണ്‍​ഗ്ര​സും ശി​വ​സേ​ന​യും എ​ന്‍​സി​പി​യും ചേ​ര്‍​ന്നു​ള്ള ത്രി​ക​ക്ഷി സര്‍ക്കാര്‍ രൂപീകൃതമായാല്‍ അത് അധികകാലം നിലനില്‍ക്കില്ല എന്നാണ് നിതിന്‍ ഗഡ്‌കരി അഭിപ്രായപ്പെട്ടത്.

'ഈ ​മൂ​ന്ന് പാ​ര്‍​ട്ടി​ക​ളും മൂ​ന്ന് ആ​ശ​യ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​വ​രാ​ണ്. അ​തി​നാ​ല്‍ ത​ന്നെ ഇ​വ​ര്‍ മൂ​വ​രും ഉ​ള്‍​പ്പെ​ട്ട സ​ര്‍​ക്കാ​രാ​ണ് രൂ​പീ​ക​രി​ക്ക​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ അ​ത് അ​ധി​ക​കാ​ലം നി​ല​നി​ല്‍​ക്കി​ല്ല', ഗഡ്‌കരി പറഞ്ഞു.

മന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം അതിന്‍റെ അ​ന്തി​മ ഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് ഗ​ഡ്ക​രി​യു​ടെ പ​രി​ഹാ​സം ക​ല​ര്‍​ന്ന പ്രതികരണം.

അതേസമയം, മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​ണ്‍​ഗ്ര​സും ശി​വ​സേ​ന​യും എ​ന്‍​സി​പി​യും ചേ​ര്‍​ന്നു​ള്ള സര്‍ക്കാര്‍ രൂപീകരണം ഏകദേശം അവസാന ഘട്ടത്തിലെത്തിയിരിക്കുയാണ്. അടുത്ത 2 ദിവസത്തിനകം പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചന. 

Also read: 2 ദിവസത്തിനകം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍!!

സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കാണുന്നതിന് മുന്‍പായി പാര്‍ട്ടികള്‍ തമ്മിലുള്ള എല്ലാ പ്രശ്‌നങ്ങളിലും രേഖാമൂലമുള്ള ധാരണയിലെത്തണമെന്ന്‍ മൂന്നു പാര്‍ട്ടികളുടെയും നേതാക്കള്‍ ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ട്. അതിനുശേഷം മാത്രമേ ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കൂ എന്നാണ് സൂചന. 

Also read: അടുത്ത 5 വര്‍ഷത്തേയ്ക്ക് മുഖ്യമന്ത്രി ശിവസേനയില്‍ നിന്നുതന്നെ!!

Trending News