close

News WrapGet Handpicked Stories from our editors directly to your mailbox

മോദിയ്ക്ക് ഇരട്ടി പണിയുണ്ടാക്കുന്ന മന്ത്രിമാര്‍!!

മുഖപത്രമായ 'സാമ്ന'യിലൂടെയാണ് ബിജെപി സഖ്യകക്ഷിയായ ശിവസേന ഇരുവരെയും പരിഹസിച്ചിരിക്കുന്നത്.

Sneha Aniyan | Updated: Sep 15, 2019, 03:43 PM IST
മോദിയ്ക്ക് ഇരട്ടി പണിയുണ്ടാക്കുന്ന മന്ത്രിമാര്‍!!

കേന്ദ്ര മന്ത്രിമാരായ പിയുഷ് ഗോയലിനെയും നിര്‍മ്മല സീതാരാമനെയും പരിഹസിച്ച് ശിവസേന.

അടുത്ത ദിവസങ്ങളിലായി നടത്തിയ പരാമര്‍ശങ്ങളാണ് ഇരുവരെയും പരിഹാസത്തിന് പാത്രമാക്കിയിരിക്കുന്നത്. മുഖപത്രമായ 'സാമ്ന'യിലൂടെയാണ് ബിജെപി സഖ്യകക്ഷിയായ ശിവസേന ഇരുവരെയും പരിഹസിച്ചിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭ്യന്തര മന്ത്രി അമിത് ഷായും മികച്ച ഭരണം കാഴ്ചവയ്ക്കുമ്പോള്‍ അവര്‍ക്ക് ഇരട്ടി പണിയുണ്ടാക്കുകയാണ് മന്ത്രിമാര്‍ എന്നാണ് ശിവസേന പറയുന്നത്. 

തകർന്നു കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെയും തൊഴിലിലായ്മയെയും പരിഹസിക്കുകയാണ് മന്ത്രിമാര്‍ ചെയ്യുന്നതെന്നാണ് അവര്‍ പറയുന്നത്. 

ഗോയലിന്‍റെ 'ഐന്‍സ്റ്റീന്‍' പരമര്‍ശത്തെയും നിര്‍മ്മല സീതാരാമന്‍റെ 'ഓല-ഊബര്‍' പരാമര്‍ശത്തെയും വിമര്‍ശിച്ചായിരുന്നു ശിവസേനയുടെ പരിഹാസം. 

രാജ്യത്തെ പുതുതലമുറയിലുള്ളവര്‍ യാത്രകള്‍ ഒല, ഊബര്‍ ടാക്സികളിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ടൂ വീലര്‍, ഫോര്‍ വീലര്‍ വാഹനങ്ങളില്‍ വില്‍പ്പന ഇടിവുണ്ടായതെന്നായിരുന്നു കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രസ്താവന.

ടിവിയില്‍ കാണുന്ന കണക്കുകള്‍ക്ക് പിന്നാലെ പോകരുതെന്നും അവയൊന്നും ഐൻസ്റ്റീനെ ഗുരുത്വാകർഷണം കണ്ടുപിടിക്കുന്നതിൽ സഹായിച്ചിട്ടില്ലെന്നുമായിരുന്നു ഗോയല്‍ പറഞ്ഞത്.