മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആദിത്യ താക്കറെ?

ആദിത്യ താക്കറെയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി ശിവസേന. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

Last Updated : Jun 13, 2019, 05:39 PM IST
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ആദിത്യ താക്കറെ?

മുംബൈ: ആദിത്യ താക്കറെയെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാക്കാനുള്ള നീക്കവുമായി ശിവസേന. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി ചർച്ചകൾ ആരംഭിച്ചതായി റിപ്പോര്‍ട്ട്.

ഈയാഴ്ച്ചയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ മന്ത്രിസഭ വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. ആ അവസരത്തിലാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ശിവസേനയുടെ നീക്കം.

ശിവസേനയുടെ ആവശ്യം ബിജെപി അംഗീകരിച്ചാല്‍ 29കാരനായ ആദിത്യ താക്കറെയുടെ ആദ്യ രാഷ്ടീയ പദവിയായിരിക്കും ഇത്. കൂടാതെ, ശിവ സേനയില്‍ അടുത്ത തലമുറ അധികാര പദവികളില്‍ എത്തുന്നതിന്‍റെ തുടക്കവുമാവും ഇത്. 

ഇഷ്ടാനിഷ്ടങ്ങള്‍ നിറഞ്ഞ ഒരു രാഷ്ട്രീയ ബന്ധമാണ് ശിവസേനയും ബിജെപിയും തമ്മിലുള്ളത്. ബിജെപിയുടെ പല തീരുമാനങ്ങളെയും നയങ്ങളെയും എതിര്‍ത്തിരുന്ന ശിവസേന, ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കൊപ്പം നിലകൊണ്ടിരുന്നു. 

 

Trending News