അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന

2019 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വിട്ടു ഒറ്റക്ക് മത്സരിക്കാന്‍ ശിവസേന തീരുമാനം.

Last Updated : Jan 23, 2018, 01:36 PM IST
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് ശിവസേന

മുംബൈ: 2019 ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സഖ്യം വിട്ടു ഒറ്റക്ക് മത്സരിക്കാന്‍ ശിവസേന തീരുമാനം.

ആവശ്യമറിയിച്ച് ശിവസേന നേതാവ് സഞ്ജയ്‌ റാവത്ത് അവതരിപ്പിച്ച പാര്‍ട്ടി പ്രമേയം ശിവസേന ദേശീയ കൌണ്‍സില്‍ യോഗം അംഗീകരിച്ചു. ലോക്സഭയിലും പാര്‍ട്ടി ഒറ്റക്കാകും മത്സരിക്കുക. 29 വര്‍ഷം നീളുന്ന കാവിസഖ്യത്തിനാണ് ഇതോടെ മഹാരാഷ്ട്രയില്‍ വിരാമമാവുക.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പരാജയപ്പെട്ട ഇരുപാര്‍ട്ടികളും ഒറ്റയ്ക്ക് ഒറ്റയ്ക്ക് മത്സരിക്കുകയും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുകയും ചെയ്തിരുന്നു.

സര്‍ക്കാരിനെ പിന്തുണക്കുന്നുണ്ടെങ്കിലും അന്ന് മുതല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിക്കാനും പരിഹസിക്കാനും കിട്ടുന്ന ഒരുവസരവും ശിവസേന പാഴാക്കിയിരുന്നില്ല.

ശിവസേന പ്രതിനിധി കേന്ദ്രമന്ത്രിസഭയില്‍ ഇപ്പോഴും അംഗമായി തുടരുകയാണ്.

ഉദ്ധവ് താക്കറേയുടെ മകന്‍ ആദിത്യ താക്കറേയെ ദേശീയ കൗണ്‍സില്‍ അംഗമാക്കാനും തീരുമാനിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തിലും സംസ്ഥാനത്തും പരാജയമാണെന്ന് പ്രമേയം കുറ്റപ്പെടുത്തി.

 

Trending News