Shopian Encounter: ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; 3 ലഷ്കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചു

Shopiyan Encounter: ജമ്മുകശ്മീരിലെ ഷോപ്പിയാൻ വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-തൊയ്ബ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കെല്ലർ പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നു.

Written by - Zee Malayalam News Desk | Last Updated : May 13, 2025, 01:27 PM IST
  • ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ
  • മൂന്ന് ലഷ്കറെ ഭീകരരെ വധിച്ചതായി റിപ്പോർട്ട്
Shopian Encounter: ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; 3 ലഷ്കർ-ഇ-തൊയ്ബ ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ നടന്ന  ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കറെ ഭീകരരെ വധിച്ചതായി റിപ്പോർട്ട്. വനമേഖലയിൽ തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പോലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.

Add Zee News as a Preferred Source

 

സൈന്യം പ്രദേശത്ത് നടത്തിയ തിരച്ചിലിനിടയിലാണ് ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തത്. ഇതിനു പിന്നാലെ സൈന്യം നടത്തിയ വെടിവയ്പ്പിലാണ് മൂന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ വധിച്ചത്.  മരിച്ച തീവ്രവാദികളുടെ വിവരങ്ങൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല, കൂടുതൽ തീവ്രവാദികളെ ഇല്ലാതാക്കുന്നതിനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. 

ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Updating...

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂAndroid Link

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്

Trending News