ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കും: കേന്ദ്ര സര്‍ക്കാര്‍

ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

Last Updated : Sep 10, 2017, 12:20 PM IST
ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കും: കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി : ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ എല്ലാ മൊബൈല്‍ ഉപഭോക്താക്കളും തങ്ങളുടെ മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാറുമായി ബന്ധിപ്പിക്കണമെന്നും അല്ലാത്തപക്ഷം സിം കാര്‍ഡുകള്‍ റദ്ദാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.  

അനധികൃതമായി സിം കാര്‍ഡ് ഉപയോഗിക്കുന്നതില്‍ സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ലോക് നീതി ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ തട്ടിപ്പും തീവ്രവാദ പ്രവര്‍ത്തനവും തടയാനാണ് മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.  സാധാരണക്കാരുടെ പേരില്‍ സിം കാര്‍ഡ് എടുത്ത് ഭീകരവാദമുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഇത് തടയുന്നതിനാണ് ഈ നടപടിയെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിശദീകരണം. അടുത്ത ഫെബ്രുവരി മാസത്തിന് മുമ്പ് ഉപയോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ടെലിക്കോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Trending News