ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ആറ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്കു പരുക്കേറ്റു. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. ഛത്തീസ്ഗഢ് സായുധ പോലീസ്, ജില്ലാ പോലീസ് എന്നിവയില്‍ ഉള്‍പ്പെട്ട ജവാന്മാരാണ് കൊല്ലപ്പെട്ടത്.
ഏഴു പേര്‍ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം സ്‌ഫോടനത്തില്‍ തകരുകയായിരുന്നു. ഇതിനു പിന്നാലെ നക്‌സലുകള്‍ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുകളുണ്ട്. റോഡിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ റോഡില്‍ വലിയ കുഴിയും രൂപപ്പെട്ടു.
ഛത്തിസ്ഗഡ് ആംഡ് ഫോഴ്‌സില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ട രണ്ടു ജവാന്മാര്‍. ദന്തേവാഡ ജില്ലാ ഫോഴ്‌സിന്‍റെ ഭാഗമാണു മറ്റു രണ്ടു ജവാന്മാര്‍. ഛത്തിസ്ഗഡില്‍ ശക്തമായ നക്‌സലൈറ്റ് സാന്നിധ്യമുള്ള മേഖലയാണ് ദന്തേവാഡ. സംഭവത്തെത്തുടര്‍ന്നു കൂടുതല്‍ സൈന്യം മേഖലയിലേക്കു തിരിച്ചിട്ടുണ്ട്. നക്‌സലുകള്‍ക്കായി തിരച്ചിലും ശക്തമാക്കി.
Chhattisgarh: 3 jawans of Chhattisgarh Armed Force & 2 jawans of District Force killed and 2 jawans injured in an IED blast on a police vehicle in Dantewada's Cholnar Village. More details awaited. pic.twitter.com/2ARxxrR86N
— ANI (@ANI) May 20, 2018