ഒരു അഴുക്കുചാല്‍ വൃത്തിയാക്കിയപ്പോൾ കിട്ടിയത് തലയോട്ടിയും എല്ലുകളുമാണ്. സംഭവം ബെഗളൂരുവിലാണ്. എംഎന്‍ ക്രിഡന്‍റ്സ് ഫ്ലോറാ അപ്പാര്‍ട്ട്മെന്‍റ് കോംപ്ലക്സിന്‍റെ അഴുക്ക് ചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടിയും എല്ലുകളും കണ്ടെത്തിയത്. മനുഷ്യന്റെ തലയോട്ടിക്ക് സമാനമായ തലയോട്ടിയും എല്ലുകളുമാണ് അഴുക്കുചാലിൽ നിന്നും കണ്ടെടുത്തത്. ഉടന്‍തന്നെ തൊഴിലാളികൾ റെസിഡൻസ് അസോസിയേഷനെ വിവരം അറിയിച്ചു. തുടർന്ന് അവര്‍ പോലീസിനെ വിളിച്ച് വരുത്തി.
പൊലീസെത്തി എല്ലുകളും തലയോട്ടിയും ഫോറൻസിക് ലബോറട്ടറിയിലേക്ക് അയച്ചു. പരിശോധനാ ഫലം പുറത്തു വന്നാൽ മാത്രമേ ഈ ഭാഗങ്ങൾ മനുഷ്യന്റേതാണോ അതോ മൃഗത്തിന്റേതാണോയെന്ന് സ്ഥിരീകരിക്കാനാകുവെന്ന് പൊലീസ് വ്യക്തമാക്കി. നേരത്തെ ആ സ്ഥലം ഒരു ശ്മശാന ഭൂമിയായിരുന്നെന്നും അവിടെ നിന്നുള്ള അസ്ഥികളാകാമെന്നും അപ്പാര്‍ട്ടമെന്‍റിലെ ചില താമസക്കാര്‍ പൊലീസിന് മൊഴി നൽകി. അഴുക്കുചാലുകളുമായി ബന്ധപ്പെട്ട് പതിനാറോളം കുഴികളാണ് അപ്പാർട്ട്മെന്‍റില്‍ ഉള്ളത്.
ഇതിൽ ഒരു കുഴിയിൽ നിന്നാണ് അസ്ഥി കണ്ടെത്തിയത്. വർഷങ്ങായി അപ്പാർട്ട്മെന്റിൽ താമസിക്കുന്നവരാണ് ഇവിടുള്ളത്. അസാധാരണമായ കണ്ടെത്തല്‍ ഇവരിൽ ഭയം നിറച്ചിരിക്കുകയാണ്. എന്തായാലും സംഭവത്തിൽ സെക്ഷന്‍ 194(3)(iv) ന്‍റെ കീഴിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.