നാളെ (25/04/2025) പുലർച്ചെ മാനം നോക്കാൻ മറക്കരുത്. കാരണം ആകാശം നാളെ നിങ്ങളെ നോക്കി പുഞ്ചിരിക്കും. എന്താണന്നല്ലെ? അർധചന്ദ്രനും 2 ഗ്രഹങ്ങളും ചേർന്ന് നാളെ ആകാശത്തൊരു സ്‌മൈലി ചിഹ്നം ഒരുക്കുകയാണ്. ട്രിപ്പിൾ കൺജങ്ഷൻ എന്ന ജ്യോതിശ്ശാസ്ത്ര പ്രതിഭാസം സംഭവിക്കുന്നതിനാലാണ് ഇത്. ശുക്രൻ, ശനി, ചന്ദ്രൻ എന്നിവർ ചേർന്നാണ് ഈ മനോഹരമായ പ്രതിഭാസം ഒരുക്കുന്നത്.
സ്മൈലിയുടെ കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ഗ്രഹങ്ങളും പുഞ്ചിരിയുടെ സ്ഥാനത്ത് ചന്ദ്രക്കലയും ദൃശ്യമാകും. ഇതു കാണാൻ ടെലസ്കോപ്, ബൈനാക്കുലർ മുതലായ ഉപകരണങ്ങളുടെ ആവശ്യമില്ല. പകരം നഗ്നനേത്രങ്ങളാൽ ദൃശ്യമാകുന്ന കാഴ്ച്ചയാണിത്. ഒരു സാധാരണ മൊബൈൽ ഫോണിലും ഈ ദൃശ്യം പകർത്താനാകും. നാളെ പുലർച്ചെ 5 മണിക്കാണ് ഈ പ്രതിഭാസം ദൃശ്യമാവുക. എന്നാൽ കുറച്ച് സമയം മാത്രമേ ദൃശ്യമാകൂ. സൂര്യപ്രകാശം എത്തുന്നതോടെ കാഴ്ച മങ്ങിത്തുടങ്ങും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









