സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി നാമനിര്‍ദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഗൗരിഗഞ്ച് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഓഫിസിലാണ് സ്മൃതി ഇറാനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 

Last Updated : Apr 11, 2019, 06:27 PM IST
സ്മൃതി ഇറാനി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

അ​മേ​ത്തി: കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി നാമനിര്‍ദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. ഗൗരിഗഞ്ച് ജില്ലാ മജിസ്ട്രേറ്റിന്‍റെ ഓഫിസിലാണ് സ്മൃതി ഇറാനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. 

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ അ​മേ​ത്തി​യാണ് സ്മൃ​തി ഇറാനിയുടെ മണ്ഡലം.  

അ​മേ​ത്തി​യി​ല്‍ നാ​ല് കി​ലോ​മീ​റ്റ​റോ​ളം റോ​ഡ്ഷോ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സ്മൃ​തി ഇറാനി നാമനിര്‍ദേശ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത്. ഉ​ത്ത​ര്‍​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥും സ്മൃതിക്കൊപ്പം എത്തിയിരുന്നു. റോഡ് ഷോയ്ക്ക് ശേഷം സ്മൃതി ഇറാനി ക്ഷേത്ര സന്ദര്‍ശനം നടത്തുകയും ബിജെപി ഓഫിസില്‍ പ്രത്യേക പൂജകളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യാ​ണ് സ്മൃ​തി​യു​ടെ മു​ഖ്യ എ​തി​രാ​ളി. രാ​ഹു​ല്‍ ഗാ​ന്ധി​യോ​ട് 2014ല്‍ 1.7 ല​ക്ഷം വോ​ട്ടു​ക​ള്‍​ക്കാ​ണ് സ്മൃ​തി അ​മേ​ത്തി​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​ത്.

കോണ്‍ഗ്രസിന്‍റെ സുരക്ഷിത മണ്ഡലമായി വിലയിരുത്തപ്പെട്ടിരുന്ന അമേത്തിയില്‍ ഇത്തവണ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. 

 

 

More Stories

Trending News