)
ജമ്മുകശ്മീർ: ഉധംപൂർ ജില്ലയിൽ തീവ്രവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഒരു ജവാൻ വീരമൃത്യു വരിച്ചു. ഇന്നലെ ആരംഭിച്ച ഏറ്റുമുട്ടലിൽ ഇന്ന് രാവിലെയാണ് സൈനികന് ഗുരുതമായി പരിക്കേറ്റ വിവരം സൈന്യം പുറത്തുവിട്ടത്.
സൈനികനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രദേശത്ത് രാത്രി മുഴുവൻ വൻ തോതിൽ സൈന്യത്തെ വിന്യസിച്ചിരുന്നു. തുടർന്ന് രാവിലെ വീണ്ടും ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. പ്രദേശത്ത് 3 ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നും റിപ്പോർട്ടുണ്ട്.
ഡ്രോണുകളും സ്നിഫര്‍ ഡോഗുകളുമടക്കമുള്ളവ ഉപയോഗിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഭീകരരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ട്. പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും സ്പെഷ്യല്‍ ഓപ്പറേഷന് ഗ്രൂപ്പും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്. ഏറ്റുമുട്ടല്‍ ആരംഭിച്ചത് ദുഡു പോലീസ് സ്റ്റേഷന് പരിധിയിലാണ്. തുടർന്ന് ബാരാമുള്ള, അനന്തനാഗ്, ശ്രീനഗര്‍, കുപ്വാര, ഹന്ദ്വാര, പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളില്‍ തിരച്ചില്‍ തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.