ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ പരിക്കേറ്റ സൈനികൻ വീരമൃത്യു വരിച്ചു. കിഷ്ത്വാർ ജില്ലയിലെ ചാത്രൂ മേഖലയിലെ സിംഹപോറ പ്രദേശത്താണ് സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു.
പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. കിഷ്ത്വാർ ജില്ലയിലെ ചാത്രൂ മേഖലയിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരർ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് സ്യൈം പ്രദേശം വളഞ്ഞിരുന്നു. തുടർന്ന് ജമ്മു കശ്മീർ പോലീസും സൈനിക അർദ്ധ സൈനിക വിഭാഗങ്ങളും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തി.
Op Trashi
Contact has been established with #terrorists during a joint #operation with @JmuKmrPolice at #Chhatru, #Kishtwar today morning.
Additional troops have been inducted, and operations are ongoing to neutralize the terrorists.@adgpi@NorthernComd_IA— White Knight Corps (@Whiteknight_IA) May 22, 2025
ഇതിനിടെ ഭീകരർ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. ഓപ് ത്രാഷി എന്ന പേരിട്ടിരിക്കുന്ന ഓപ്പറേഷൻ തുടരുകയാണെന്നും ഭീകരരെ ഇല്ലാതാക്കാൻ സംയുക്തമായി പരിശ്രമിക്കുകയാണെന്നും വൈറ്റ് നൈറ്റ് കോപ്സ് എക്സിൽ പങ്കുവച്ച പോസ്റ്റിൽ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









