close

News WrapGet Handpicked Stories from our editors directly to your mailbox

കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് സോണിയ ഗാന്ധിയും!!

രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി.

Updated: Jul 12, 2019, 12:48 PM IST
കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞ് സോണിയ ഗാന്ധിയും!!

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസ് കേന്ദ്ര ഘടകം. 

അടുത്ത അദ്ധ്യക്ഷന്‍ ആരാണെന്നുള്ള കാര്യത്തില്‍ ശക്തമായ ആലോചനകള്‍ നടന്ന് വരികയാണ്. പുതിയൊരു അദ്ധ്യക്ഷനെ കണ്ടെത്തും വരെ ഇടക്കാലത്തേക്ക് സോണിയ ഗാന്ധിയെ രംഗത്തിറക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. 

എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സോണിയ ഗാന്ധി സ്വീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്‍. ഇടക്കാല അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കള്‍ സോണിയ ഗാന്ധിയെ സമീപിക്കുകയായിരുന്നു. 

ഒരിക്കല്‍ പാര്‍ട്ടി അദ്ധ്യക്ഷയായ താന്‍ ഇടക്കാലത്തേക്കാണെങ്കിലും ആ സ്ഥാനത്തേക്കില്ലെന്ന് സോണിയ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 

കര്‍ണ്ണാടകത്തിലും ഗോവയിലുമുണ്ടായ തിരിച്ചടി ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണിത്. 

രാഹുല്‍ ഗാന്ധിക്ക് മേല്‍ വീണ്ടും സമ്മര്‍ദ്ദം ചെലുത്തണമെന്ന നേതാക്കളുടെ ആവശ്യവും സോണിയ തള്ളി. കര്‍ണാടക-ഗോവ പ്രതിസന്ധിയില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം കോണ്‍ഗ്രസിലെ നേതൃത്വ പാടവത്തിന്‍റെ അഭാവമാണ്. 

ഇത്തരം ഒരു നിര്‍ണായക ഘട്ടത്തില്‍ പാര്‍ട്ടിയെ ആശയക്കുഴപ്പങ്ങളില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ ആരുമില്ലാത്ത സ്ഥിതിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പിലെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ രാജി.