ദരിദ്രർക്കുള്ള സൗജന്യ റേഷൻ 3 മാസത്തേക്ക് കൂടി നീട്ടണം.... ! പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

കോവിഡ്‌  വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ ദരിദ്രർക്കുള്ള സൗജന്യ റേഷൻ വിതരണം 3  മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്  അദ്ധ്യക്ഷ  സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. 

Last Updated : Jun 22, 2020, 11:47 PM IST
ദരിദ്രർക്കുള്ള സൗജന്യ റേഷൻ 3 മാസത്തേക്ക് കൂടി നീട്ടണം.... ! പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ്‌  വ്യാപനത്തിന്‍റെ  പശ്ചാത്തലത്തിൽ ദരിദ്രർക്കുള്ള സൗജന്യ റേഷൻ വിതരണം 3  മാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്  അദ്ധ്യക്ഷ  സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. 

ദശലക്ഷക്കണക്കിന് ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിൽ താത്കാലിക റേഷൻ കാർഡുകൾ അനുവദിക്കണമെന്നും കത്തിൽ സോണിയ ഗാന്ധി പറഞ്ഞു. 

നേരത്തെ 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ പൊതു വിതരണ സംവിധാനം വഴി വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചിരുന്നു.ഇതുകൂടാതെ മെയ്, ജൂൺ മാസങ്ങളിൽ പൊതു വിതരണ സംവിധാനത്തിൽ ഉൾപ്പെടാത്ത കുടിയേറ്റ തൊഴിലാളികൾക്കും 5 കിലോ ഭക്ഷ്യ ധാന്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുകൂടാതെ, ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള  മൂന്ന് മാസത്തേക്ക് കൂടി സൗജന്യമായി  ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യണമെന്നാണ്  കോണ്‍ഗ്രസ്‌ ആവശ്യപ്പെടുന്നത്.

 സൗജന്യ റേഷന്‍  നിരവധി സംസ്ഥാനങ്ങൾ  അഭ്യർത്ഥിച്ചിട്ടുണ്ട്. നിരവധി പേര്‍ ഇപ്പോഴും പൊതു വിതരണ സംവിധാനത്തിന് പുറത്താണ്. ഇവരെ പൊതു വിതരണ സംവിധാനത്തിൽ ഉൾപ്പെടുത്താൻ നടപടികൾ കൈക്കൊള്ളണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. 

ഈ മാസം ഇത് രണ്ടാമത്തെ കത്താണ് സോണിയാ ഗാന്ധി പ്രധാനമന്ത്രിക്ക് അയക്കുന്നത്. നേരത്തേ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കൊണ്ടായിരുന്നു സോണിയ കത്തയച്ചത്. പ്രതിസന്ധിയ്ക്കിടയിലും മാർച്ച് ആദ്യം മുതൽ 10 തവണ ഇന്ധന വില വർധിപ്പിച്ച സർക്കാർ നടപടി തീർത്തും വിവേകശൂന്യമാണെന്ന് സോണിയ കത്തിൽ പറഞ്ഞു.

Trending News