)
ചെന്നൈ: എട്ട് വന്ദേഭാരത് തീവണ്ടികളില്‍ തത്സമയ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ. ആലപ്പുഴ വഴിയുള്ള മംഗളൂരു-തിരുവനന്തപുരം-മംഗളൂരു (20631/20632) തീവണ്ടിയില്‍ ഉള്‍പ്പെടെയുള്ളതിലാണ് ഈ സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിമുതല്‍ വന്ദേഭാരത് കടന്നുപോകുന്ന സ്റ്റേഷനുകളിലെ റിസര്‍വേഷന്‍ കൗണ്ടറുകളില്‍ നിന്നോ ഓണ്‍ലൈന്‍ വഴിയോ 15 മിനിറ്റ് മുന്‍പുവരെ ടിക്കറ്റ് ബുക്ക് ചെയ്യാം എന്നാണ്. നിലവില്‍ ടിക്കറ്റ് ചാര്‍ട്ട് തയാറാക്കി കഴിഞ്ഞാൽ വന്ദേഭാരത് പുറപ്പെടുന്ന സ്റ്റേഷനിൽ നിന്ന് മാത്രമേ കറന്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ.
ഇതിനിടയിൽ കോട്ടയം വഴിയുള്ള വന്ദേഭാരതില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തത്സമയ റിസര്‍വേഷന്‍ ആരംഭിക്കുമെന്ന് റെയില്‍വേ കൊമേഴ്സ്യല്‍ വിഭാഗം അറിയിച്ചിട്ടുണ്ട്. റിസര്‍വേഷന്‍ സംവിധാനത്തില്‍ മാറ്റം വരുത്തുന്നതിനു കൂടുതല്‍ സമയം വേണ്ടി വരുന്നതിനാലാണ് ദക്ഷിണ റെയില്‍വേയിലെ എല്ലാ തീവണ്ടികളിലും ഒരേ ദിവസം തന്നെ തത്സമയ റിസര്‍വേഷന്‍ ആരംഭിക്കാന്‍ കഴിയാതിരുന്നതെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഓണക്കാലത്ത് രാജ്യറാണിക്കും കോട്ടയം എക്സ്പ്രസിനും എ.സി കോച്ചുകൾ ഉൾപ്പെടെ രണ്ടു വീതം അധിക കോച്ചുകൾ അനുവദിക്കുമെന്ന് പാലക്കാട് റെയിൽവേ ഡിവിഷനൽ മാനേജർ അറിയിച്ചിട്ടുണ്ട്. രാജ്യറാണി എക്സ്പ്രസിന് ഒരു എസി ത്രീ ടയര്‍, ഒരു ജനറല്‍ കോച്ചുകളാണ് അനുവദിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.