യോഗിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്

ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് മുന്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കമല പ്രസാദ് റാവത്തിനെതിരെ കേസ്.

Last Updated : Jan 24, 2018, 05:58 PM IST
 യോഗിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം: എസ്.പി നേതാവിനെതിരെ കേസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് മുന്‍ എം.പിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ കമല പ്രസാദ് റാവത്തിനെതിരെ കേസ്.

ഹിന്ദു യുവ വാഹിനി ജില്ലാ ഇന്‍ ചാര്‍ജ്ജ് രവി സിംഗിന്‍റെ പരാതിയെതുടര്‍ന്നാണ് ദാരിയാബാദ് പൊലിസ് കേസെടുത്തത്.

ജയിലില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവങ്ങളായ റാം റഹീം, പര്‍മാനന്ദ്, അസാറാം ബാപ്പു തുടങ്ങിയവരുമായി യോഗിക്ക് സാമ്യം ഉണ്ടെന്നായിരുന്നു പരാമര്‍ശം. കൂടാതെ അവരെപ്പോലെ യോഗിയും ജയിലില്‍ ജീവിതം അവസാനിപ്പിക്കുമെന്നും റാവത്ത് പറഞ്ഞു. കഴിഞ്ഞ 20ന് ദരിയബാദില്‍ നടന്ന ഒരു കമ്പിളി വിതരണ ചടങ്ങില്‍ ആയിരുന്നു റാവത്തിന്‍റെ ഈ വിവാദ പരാമര്‍ശം.

പരാതിയോടൊപ്പം പ്രസംഗത്തിന്‍റെ വീഡിയോയും പരാതിക്കാര്‍ പോലീസില്‍ സമര്‍പ്പിച്ചിരുന്നു. ഐപിസി 504, 505 (2) വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
  

 

 

Trending News