എസ്‌പി പ്രവര്‍ത്തകര്‍ ബിഎസ്‌പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ പടുത്തുയര്‍ത്തിയ മഹാസഖ്യത്തില്‍ ബിഎസ്പി അധ്യക്ഷയുടെ ഈ പ്രസ്താവന അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട് എന്നാണ് സൂചന.  

Last Updated : Apr 21, 2019, 12:33 PM IST
എസ്‌പി പ്രവര്‍ത്തകര്‍ ബിഎസ്‌പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

ഫിറോസാബാദ്: ഫിറോസാബാദില്‍ നടന്ന റാലിക്കിടെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ ബിഎസ്പി അധ്യക്ഷ മായാവതി വിമര്‍ശിച്ചത് വിവാദത്തിനിടയാക്കിയിരിക്കുകയാണ്. 

പ്രചാരണ റാലിക്കിടെ മായാവതി പ്രസംഗിക്കുന്ന സമയത്ത് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതാണ് മായാവതിയെ ചൊടിപ്പിച്ചത്.

നിങ്ങള്‍ പ്രസംഗത്തിനിടെ ശബ്ദമുണ്ടാക്കുന്നുവെന്നും ഒരു പൊതു പരിപാടിയില്‍ ഇങ്ങനെയല്ല പെരുമാറേണ്ടതെന്നും പറഞ്ഞ മായാവതി സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ബിഎസ്പി പ്രവര്‍ത്തകരില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടെന്ന് വിമര്‍ശിച്ചതാണ് ഇപ്പോള്‍ വിവാദത്തിന് വഴിയൊരുക്കിയത്. 

ബിജെപിക്കെതിരെ ഉത്തര്‍പ്രദേശില്‍ പടുത്തുയര്‍ത്തിയ മഹാസഖ്യത്തില്‍ ബിഎസ്പി അധ്യക്ഷയുടെ ഈ പ്രസ്താവന അസ്വാരസ്യങ്ങള്‍ക്കിടയാക്കിയിട്ടുണ്ട് എന്നാണ് സൂചന.

ബിഎസ്പിയേയും എസ്‌പിയേയും കൂടാതെ അജിത്‌ സിംഗിന്റെ ആര്‍എല്‍ഡിയും മഹാസഖ്യത്തിലുണ്ട്. വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതാണ് അഭിപ്രായ സര്‍വേകളെന്ന് പറഞ്ഞ മായാവതി വോട്ടര്‍മാര്‍ ഇത് കണ്ട് വഴിതെറ്റരുതെന്നും പറഞ്ഞു.

Trending News