സംസ്കൃതം സംസാരിക്കൂ; പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കൂ

മാത്രമല്ല ഏതാനും ഇസ്ലാം ഭാഷ ഉള്‍പ്പെടെ ലോകത്തിലെ തൊണ്ണൂറ്റിയേഴ് ശതമാനം ഭാഷകളുടെയും അടിസ്ഥാനം സംസ്കൃതമാണെന്നും അദ്ദേഹം പറഞ്ഞു.    

Last Updated : Dec 13, 2019, 11:34 AM IST
സംസ്കൃതം സംസാരിക്കൂ; പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കൂ

ന്യൂഡല്‍ഹി: സംസ്കൃത ഭാഷ ദിവസവും സംസാരിച്ചാല്‍ നാഡികളെ ഉത്തേജിപ്പിക്കുമെന്നും അതിലൂടെ പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനാവുമെന്നും ബിജെപി എംപി ഗണേഷ് സിംഗ്.

മധ്യപ്രദേശിലെ സത്നയില്‍ നിന്നുള്ള പാര്‍ലമെന്റംഗമാണ് ഗണേഷ് സിംഗ്. യുഎസ് ആസ്ഥാനമായ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ സംസ്കൃതത്തിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് തെളിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു.

സംസ്കൃത സര്‍വ്വകലാശാല ബില്‍ സംബന്ധിച്ച ചര്‍ച്ചയിലാണ് ബിജെപി നേതാവ് പാണ്ഡിത്യം വിളമ്പിയത്. കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് സംസ്കൃതത്തിലായാല്‍ അത് കുറ്റമറ്റതായിരിക്കുമെന്ന് പറഞ്ഞ ബിജെപി എംപി ഇത് നാസയുടെ കണ്ടെത്തലാണെന്നും തട്ടിവിട്ടു. 

മാത്രമല്ല ഏതാനും ഇസ്ലാം ഭാഷ ഉള്‍പ്പെടെ ലോകത്തിലെ തൊണ്ണൂറ്റിയേഴ് ശതമാനം ഭാഷകളുടെയും അടിസ്ഥാനം സംസ്കൃതമാണെന്നും അദ്ദേഹം പറഞ്ഞു.  

സംസ്കൃത ഭാഷ ഉപയോഗിക്കാന്‍ ഏറെ അനുയോജ്യവും വിഭിന്നമായ ആശങ്ങള്‍ ഒറ്റവാക്യത്തില്‍ പ്രതിഫലിപ്പിക്കാനാവുന്നതുമാണെന്ന് ബില്ലിനെ കുറിച്ച് പാര്‍ലമെന്റില്‍ സംസ്കൃതത്തില്‍ പ്രഭാഷണം നടത്തി കേന്ദ്രമന്ത്രി പ്രതാപ്‌ ചന്ദ്ര സാരംഗി പറഞ്ഞു.

ബ്രദര്‍ (Brother), കൗ (cow) തുടങ്ങിയ ഇംഗ്ലീഷ് പദങ്ങള്‍ സംസ്കൃതത്തില്‍ നിന്നും ആവിര്‍ഭവിച്ചതാണെന്നും സാരംഗി പറഞ്ഞു. കൂടാതെ ഈ പുരാതന ഭാഷയെ ഉദ്ധരിക്കുന്നത് മറ്റൊരു ഭാഷയേയും പ്രതികൂലമായി ബാധിക്കില്ലെന്നും സാരംഗി പറഞ്ഞു. 

Trending News