close

News WrapGet Handpicked Stories from our editors directly to your mailbox

ബാബറി മസ്ജിദ് കേസ്: ജഡ്ജിയുടെ കാലാവധി നീട്ടി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ കാലാവധി നീട്ടി. ഈ കേസിന്‍റെ  വാദം 2020 ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

Updated: Sep 11, 2019, 07:30 PM IST
ബാബറി മസ്ജിദ് കേസ്: ജഡ്ജിയുടെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയുടെ കാലാവധി നീട്ടി. ഈ കേസിന്‍റെ  വാദം 2020 ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് റിപ്പോര്‍ട്ട്.

 ബാബറി മസ്ജിദ് തകര്‍ത്ത കേസ് പരിഗണിക്കുന്ന സിബിഐ ജഡ്ജി എസ് കെ യാദവിന്‍റെ കാലാവധിയാണ് നീട്ടിയത്. അതുകൂടാതെ, കേസില്‍ കല്യാൺ സി൦ഗിന്‍റെ 'പങ്ക് എന്താണെന്ന് വ്യക്തമാക്കുന്ന' റിപ്പോര്‍ട്ട് ജഡ്ജി സിബിഐയോട് ആവശ്യപ്പെട്ടു.
 
കേസില്‍ കഴിഞ്ഞ തവണ വാദം കേട്ട അവസരത്തില്‍ കേസിന്‍റെ വാദം 2020 ഏപ്രിലിൽ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിഷ്ക്കര്‍ഷിച്ചിരുന്നു.

കേസില്‍ ബിജെപിയുടെ പല പ്രമുഖ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ബാബറി മസ്ജിദ് തകര്‍ത്ത കേസിൽ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) മുതിർന്ന നേതാക്കളായ ലാൽ കൃഷ്ണ അദ്വാനി, മുരളി മനോഹർ ജോഷി, മുൻ മുഖ്യമന്ത്രി ഉമാ ഭാരതി, സാധ്വി റിതാംബര, മഹന്ത് നൃത്യഗോപാൽ ദാസ് എന്നിവര്‍ വിചാരണ നേരിടുന്നുണ്ട്.

രാജസ്ഥാന്‍ ഗവര്‍ണറായുള്ള കാലാവധി അവസാനിച്ചതോടെ കഴിഞ്ഞ ദിവസമാണ് കല്യാണ്‍ സിംഗ് ബിജെപിയില്‍ തിരിച്ചെത്തിയത്. ബിജെപിയില്‍ തിരിച്ചെത്തിയ ഉടന്‍ തന്നെ കല്യാണ്‍ സിംഗിന്‍റെ വിചാരണയ്ക്കായി സിബിഐ ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 1993ല്‍ കല്യാണ്‍ സിംഗിനെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു എന്നത് ചൂണ്ടിക്കാട്ടിയാണ് സിബിഐ കോടതിയെ സമീപിച്ചത്. കല്യാണ്‍ സിംഗ് മുഖ്യമന്ത്രിയായിരിക്കെയാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്‌. 

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ വിചാരണയില്‍ നിന്ന് കല്യാണ്‍ സിംഗിന് ഭരണഘടനാപരമായ പരിരക്ഷ ലഭിച്ചിരുന്നു. ഗവര്‍ണര്‍ കാലാവധി അവസാനിച്ചതോടെ വീണ്ടും സജീവ രാഷ്ട്രീയത്തിലേക്കെന്ന സൂചന അദ്ദേഹം നല്‍കിയിരുന്നു. അതിനിടെയാണ് സിബിഐ കോടതിയെ സമീപിച്ചത്. 

അതേസമയം, സജീവ രാഷ്ട്രീയം ലക്ഷ്യമിട്ടാണ് കല്യാണ്‍ സിംഗ് സംഘടനാരംഗത്ത് തിരിച്ചെത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് തിരിച്ചെത്തല്‍. 2014ല്‍ രാജസ്ഥാന്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു കല്യാണ്‍ സിംഗ്. 

ജന്മസ്ഥലമായ ഉത്തര്‍പ്രദേശിലാണ് കല്യാണ്‍ സിംഗ് പ്രവര്‍ത്തിക്കുക. പാര്‍ട്ടിയിലേക്ക് തിരിച്ചുവന്ന കല്യാണ്‍ സിംഗിനെ ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗ് അംഗത്വം നല്‍കി പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു.