പ്രഗ്യാ സിംഗിന് വീണ്ടും തിരിച്ചടി, എംപിയായാലും ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം

മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന് വീണ്ടും തിരിച്ചടി. മുംബൈ എന്‍ഐഎ പ്രത്യേക കോടതി അവരുടെ ഹര്‍ജി വീണ്ടും തള്ളി. 

Last Updated : Jun 20, 2019, 03:39 PM IST
പ്രഗ്യാ സിംഗിന് വീണ്ടും തിരിച്ചടി, എംപിയായാലും ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണം

മും​ബൈ: മധ്യപ്രദേശിലെ ഭോപ്പാലില്‍നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിംഗ് ഠാക്കൂറിന് വീണ്ടും തിരിച്ചടി. മുംബൈ എന്‍ഐഎ പ്രത്യേക കോടതി അവരുടെ ഹര്‍ജി വീണ്ടും തള്ളി. 

താനൊരു എംപിയാണെന്നും, ലോകസഭ നടപടികളില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും, ആഴ്ചയിലൊരിക്കല്‍ കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ല എന്നും, അതിനാല്‍ ആഴ്ചയിൽ ഒരിക്കൽ കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ശാശ്വത ഇളവ് നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു അവര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ അവരുടെ ഹര്‍ജി കോടതി തള്ളുകയാണ് ഉണ്ടായത്.

മാ​ലേ​ഗാ​വ് സ്ഫോടന കേസുമായി ബന്ധപ്പെട്ടാണ് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ പ്രഗ്യാ സിംഗ് ഠാക്കൂറിന് കോ​ട​തി​യി​ല്‍ ഹാ​ജ​രാകേണ്ടത്. 

മാ​ലേ​ഗാ​വ് സ്ഫോ​ട​ന​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ള്‍ ഹാ​ജ​രാ​കാ​ത്ത​തി​ല്‍ അ​തൃ​പ്തി​ അറിയിച്ചുകൊണ്ടാണ് മും​ബൈ​യി​ലെ പ്ര​ത്യേ​ക എന്‍ഐഎ കോ​ട​തി, പ്രതികളോട് ആ​ഴ്ച​യി​ലൊ​രി​ക്ക​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക​ണമെന്ന് നിര്‍ദ്ദേശിച്ചത്.

2008ല്‍ ​ന​ട​ന്ന സ്ഫോ​ട​ന​ക്കേ​സി​ന്‍റെ തു​ട​ര്‍​ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​ളാ​യ പ്രഗ്യാ സിംഗ് ഠാക്കൂ​ര്‍, ല​ഫ്.​കേ​ണ​ല്‍ പ്ര​സാ​ദ് ശ്രികാന്ത് പു​രോ​ഹി​ത് തു​ട​ങ്ങി​യ​വ​രും കേ​സി​ലെ മ​റ്റ് പ്ര​തി​ക​ളും ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ലെ​ങ്കി​ലും ഹാ​ജ​രാ​ക​ണ​മെ​ന്നാണ് കോ​ട​തി നി​ര്‍​ദേ​ശം. 

 

 

Trending News