ശ്രീലങ്കന്‍ പ്രധാനമന്ത്രി തിരുപ്പതി ദര്‍ശനം നടത്തി

ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്നലെ രാത്രിയാണ് തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് ഹൗസില്‍ എത്തിയത്.  ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം ഇന്ന് പുലര്‍ച്ചെ കൊളംബോയ്ക്ക് മടങ്ങി.  

Last Updated : Feb 11, 2020, 02:31 PM IST
  • നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഫെബ്രുവരി 7 നാണ് ഇന്ത്യയിലെത്തിയത്.
ശ്രീലങ്കന്‍ പ്രധാനമന്ത്രി തിരുപ്പതി ദര്‍ശനം നടത്തി

തിരുപ്പതി: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ്ര രജപക്‌സെ ആന്ധ്രാപ്രദേശിലെ പ്രസിദ്ധമായ തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. 

ഇന്ന് രാവിലെയാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്നലെ രാത്രിയാണ് തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് ഹൗസില്‍ എത്തിയത്.  ദര്‍ശനം നടത്തിയ ശേഷം അദ്ദേഹം ഇന്ന് പുലര്‍ച്ചെ കൊളംബോയ്ക്ക് മടങ്ങി.

നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രാജപക്‌സെ ഫെബ്രുവരി 7 നാണ് ഇന്ത്യയിലെത്തിയത്. ഹിന്ദു ആചാരപ്രകാരം ക്ഷേത്രദര്‍ശനത്തിന് ഉപയോഗിക്കുന്ന കസവുമുണ്ടും ഷാളും ധരിച്ചാണ്  മഹീന്ദ ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

പ്രസിഡന്റ് പദവിയിലിരുന്ന മഹീന്ദ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദര്‍ശനത്തിലാണ് തിരുപ്പതി ദര്‍ശനത്തിനും സമയം കണ്ടെത്തിയത്. ക്ഷേത്ര ട്രസ്‌ററ് ഭാരവാഹികള്‍ ചേര്‍ന്ന് അദ്ദേഹത്തെ ഗസ്റ്റ് ഹൗസിലും തുടര്‍ന്ന് ക്ഷേത്ര ദര്‍ശന സമയത്തും സ്വീകരിച്ചു.

റനിഗുണ്ട വിമാനത്താവളത്തില്‍ നിന്നാണ് രജപക്‌സെ ശ്രീലങ്കയിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചക്കൊപ്പം പുരാണ നഗരങ്ങളായ വാരാണസി, സാരാനാഥ്, ബോധഗയ എന്നിവിടങ്ങളും ശ്രീലങ്കന്‍ പ്രധാനമന്ത്രി സന്ദര്‍ശിച്ചു.

Trending News